പണം കൊടുത്താൽ വേറെയും കൊഴുത്ത സുന്ദരികളെ കിട്ടില്ലേ. എന്തിനാണ് സാർ എന്നെ നശിപ്പിക്കുന്നത്.. വെറുതെ വിടൂ സാർ എന്നെ””.

കറുത്ത കാമം
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

കാമം നുരയുന്ന കണ്ണുമായി അനിരുദ്ധൻ ശിവദയെയും തോളിലെടുത്തു കൊണ്ട് ആ പഴയ കെട്ടിടത്തിലേക്ക് നടന്നു. അവളുടെ ദേഹത്തിലെ വില കുറഞ്ഞ സെന്റിന്റെ വാസനയും കക്ഷത്തിലെ വിയർപ്പിന്റെ ചൂരും മദ്യത്തിന്റെ മണവും

കൂടി കലർന്ന രൂക്ഷ ഗന്ധം അയാളിലെ കാമത്തിന് കൂടുതൽ തിളക്കമേറ്റി. പകുതി തളർന്ന ശിവദ തീരെ അശക്തമായ ചില പ്രതിരോധങ്ങൾ നടത്തി. കൈ കാലുകൾ വെറുതെ ആട്ടി കൊണ്ടിരുന്നു. വായിൽ നിന്നും ദയനീയമായ ശബ്ദങ്ങൾ വെറും ഞരക്കങ്ങളായി പുറത്തു വന്നു.

അനിരുദ്ധൻ ശിവദയെ ആ വീടിന്റെ വെറും തറയിലേക്കിട്ടു. തറയിലെ പൊടി മണ്ണ് വായുവിൽ തൂളി പാറി. തലയടിച്ചു വീണ വേദനയിൽ അവൾ പുളഞ്ഞു. തലക്ക് പുറകിൽ നിന്നും രക്തം ചെറുതായി കിനിഞ്ഞു.

ഭയന്നു തുറിച്ച കണ്ണുകളോടെ അവൾ അയാളെ ഇമ വെട്ടാതെ നോക്കി. അയാൾ അവളുടെ കൈകാലുകളുടെ കെട്ടും വായ മൂടി കെട്ടിയ തുണിയും അഴിച്ചെടുത്തു.

“”വേണ്ട സാർ. വേണ്ട””.. അവൾ ദയനീയമായി വിതുമ്പി..””വേണ്ട..ഒരു നിർബന്ധവുമില്ല. എങ്കിൽ മനഃപൂർവം എനിക്ക് വഴങ്ങി തരുമോ. നമുക്കീ പൊടി പറക്കുന്ന വീട് വിട്ടു പോകാം.

പകരം ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ശീതീകരിച്ച മുറിയിൽ നമുക്ക് രമിക്കാം””..തിളങ്ങുന്ന കണ്ണുകളോടെ അയാൾ ചോദിച്ചു.

ശിവദ അയാളെ ദയനീയമായി നോക്കുക മാത്രം ചെയ്തു. മൗനത്തിന്റെ കനത്ത ഒരാവരണം അവളുടെ ഇരുണ്ട മുഖത്തെ മൂടി. ജീവനോ മാനമോ എന്ന ആശയ സംഘട്ടനത്തിന്റെ ലാഞ്ചന മാത്രം മുഖത്ത് ചെറുതായി നിഴലിച്ചു.

“”അതിന് നിനക്ക് പറ്റില്ലല്ലോ.അപ്പൊ ഇതേയുള്ളൂ എനിക്കിനി മാർഗം. കിട്ടാത്തതിനെ പിടിച്ചു പറിക്കുക. എല്ലാ ആഗ്രഹത്തിന്റേയും അവസാന പരിഹാരം അത് മാത്രമാണ്””.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”സാർ. എന്റെ ഭർത്താവ്. എന്റെ പിഞ്ചു മക്കൾ. വെറുതേ വിടൂ സാർ എന്നെ. നിങ്ങൾക്ക് എന്നേക്കാൾ സുന്ദരിയായ ഒരു ഭാര്യയില്ലേ. പണം കൊടുത്താൽ വേറെയും കൊഴുത്ത സുന്ദരികളെ കിട്ടില്ലേ.

എന്തിനാണ് സാർ എന്നെ നശിപ്പിക്കുന്നത്.. വെറുതെ വിടൂ സാർ എന്നെ””.. ശിവദ എഴുന്നേറ്റിരുന്നു അനിരുദ്ധന്റെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു. തന്റെ മാനത്തിന് വേണ്ടി യാചിച്ചു.

അയാളുടെ കണ്ണുകൾ പളുങ്കു പോലെ തിളങ്ങി. “”അവരൊന്നും നീയാവില്ലല്ലോ. നിനക്ക് പകരമാവില്ലല്ലോ. എന്റെ ആഗ്രഹം ഞാൻ നിന്നോട് പറഞ്ഞതല്ലേ.. എനിക്ക് അത് നടത്തിയേ തീരൂ””. അനിരുദ്ധൻ അവളെ തട്ടി വീഴ്ത്തി. ഒപ്പം സാരി

കുത്തിൽ പിടിച്ചു വലിച്ചു. അയാളുടെ മുഖം വിടർന്നു തുടുത്തു. കണ്ണിലെ കറുത്ത മണികൾ അവളുടെ മേനിയിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിച്ചു. അയാളുടെ മേനിയിൽ കാമത്തിന്റെ

കറുത്ത തിരമാലകൾ വീശിയടിച്ചു. ചുണ്ടുകൾ വിറച്ചു. നാസികാ ദ്വാരങ്ങൾ വിടരുകയും അടയുകയും ചെയ്തു. കീഴ് ചുണ്ട് നനച്ചു.

ശിവദ ഉറക്കെ കരഞ്ഞു കൊണ്ട് വേണ്ട എന്ന് കൈപ്പത്തികൾ വീശി. ചുവരുകളിൽ തട്ടി ആ ശബ്ദം രണ്ട് തവണ പ്രതിധ്വനിച്ചു. തനിക്ക് നേരേ നീണ്ടു വരുന്ന അയാളുടെ കൈകൾക്ക് നേരെ അവൾ ദയനീയമായി കൈകൾ കൂപ്പി.പിന്നെ ഭയന്നു തുറിച്ച

കണ്ണുകളോടെ ആ കൈകളിൽ പിടിച്ചു ഞെരിക്കാൻ ശ്രമിച്ചു. അശക്തമായ ആ പ്രതിരോധത്തെ ഭേദിക്കാൻ അനിരുദ്ധന് പെട്ടെന്ന് സാധിച്ചു. അയാൾ

അവളിലേക്കമർന്നു. അവളുടെ കരച്ചിൽ ആർത്ത നാദത്തിന് വഴിമാറി. പിന്നെ ചെറു മൂളലുകളും ഞരക്കങ്ങളും മാത്രമായി അത് ചുരുങ്ങി..

വികാരത്തിന്റെ വേലിയേറ്റം ശമിച്ചപ്പോൾ അനിരുദ്ധൻ എഴുന്നേറ്റു. അയാൾ പന്തയം ജയിച്ച കുതിരയെ പോലെ നിന്ന് കിതച്ചു. കണ്ണുകളിലെ തിരയിളക്കം ശാന്തമായി. ആലസ്യത്തോടെ കുറച്ചു നേരം ശിവദയെ നോക്കി നിന്ന അയാൾ ചുണ്ടിൻ

കോണിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു.
കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു.

മിനുസ്സമാർന്ന നെടുനീളൻ പാതയിലൂടെ ഹെഡ് ലൈറ്റുകൾ തെളിയിച്ചു കൊണ്ട് അയാളുടെ വില കൂടിയ കാർ ചീറി പാഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്ന് അനിരുദ്ധന്റെ ഉള്ളിൽ ഒരു ഭയം വന്ന് നിറഞ്ഞു. ഹൃദയം ഇളകി മിടിച്ചു.””അവൾ നാളെ സംഭവിച്ചത് പുറത്ത് പറഞ്ഞാൽ. എന്റെ മാനം. എന്റെ സൽപ്പേര്. ഞാനെന്തൊരു വിഡ്ഢിയാണ്.

പീഡിപ്പിച്ചവളെ കൊല്ലാതെ പോന്നിരിക്കുന്നു. ആവേശം ആറി തണുത്തപ്പോഴും ഞാൻ അങ്ങനെ ചിന്തിച്ചില്ല. തിരിച്ചു പോകാം. അവളെ കൊന്നിട്ട് എവിടെയെങ്കിലും കളയാം.

പണവും ബന്ധങ്ങളും ഉണ്ടല്ലോ. പിന്നെന്തിനീ ഭയം””.. അയാൾ ഇങ്ങനെ പിറുപിറുത്തു കൊണ്ട് വണ്ടി തിരിച്ചു.

പെട്ടെന്ന് അയാളുടെ നെഞ്ചിന് നടുവിൽ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. വായിലെ ഉമിനീർ വറ്റി നാക്ക് താഴെക്കിറങ്ങിയ പോലെ അയാൾക്ക് തോന്നി.നെഞ്ചിലെ ഭാരം കൊടിയ വേദനയായി മാറി വലത് നെഞ്ചിലേക്ക് പരന്നു.

പിന്നെ കഴുത്തിലേക്ക് വ്യാപിച്ചു. അയാൾ വണ്ടി ഒതുക്കി നിർത്തി ഇറങ്ങാൻ ശ്രമിച്ചു. കൈകൾ കുഴഞ്ഞ അയാൾക്ക് ഡോർ തുറക്കാനായില്ല. നെഞ്ചിനെ കീറി മുറിക്കുന്ന വേദന.

നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ടയാൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ നാവ് പൊങ്ങിയില്ല. കണ്ണുകൾ തുറിച്ചു വന്നു. അയാൾ മുകളിലേക്ക് മറിഞ്ഞ കണ്ണുകളോടെ സീറ്റിലേക്ക് മറിഞ്ഞു വീണു.

ദിഗന്തങ്ങൾ കിടുങ്ങുമാറുച്ചത്തിലുള്ള അട്ടഹാസ ചിരി കേട്ടാണ് അനിരുദ്ധൻ കണ്ണ് തുറന്നത്. ഒന്നും കാണാനില്ല. ചുറ്റും ഇരുട്ട് മാത്രം

“”ഹാ ഹ ഹാ ഹ””പലതായി പ്രതിധ്വനിക്കുന്ന അട്ടഹാസ ചിരി അയാൾ വീണ്ടും കേട്ടു. അയാൾ കൈകാലുകൾ അനക്കാൻ ശ്രമിച്ചു.

“”അനങ്ങരുത് പിശാചേ നീ… നീ ശ്രമിച്ചാലും അനങ്ങാൻ കഴിയില്ല””..ഹഹഹഹഹ””.

ചെവി തുളക്കുമാറുച്ചത്തിൽ ആ ശബ്ദം മുഴങ്ങി. ചെവിയിലൂടെ ഒരു ചുടു കല്ല് പാഞ്ഞു പോയ പോലെ അനിരുദ്ധന് ശക്തിയായി വേദനിച്ചു. “”ആഹ്””..അയാൾ വേദന കൊണ്ട് ഞരങ്ങി.

“”ആരാണ് നിങ്ങൾ?.. ഞാൻ എവിടെയാണ്?.. എന്റെ കാറെവിടേ?.. ഞാൻ വീടെത്തിയോ?. അതോ ഞാൻ സ്വപ്നം കാണുകയാണോ?””.. അനിരുദ്ധൻ ഉറക്കെ വിളിച്ചു ചോദിച്ചു.

വീണ്ടും അയാളുടെ കാതുകളെ തുളച്ചു കൊണ്ട് അട്ടഹാസച്ചിരി മുഴങ്ങി. ശക്തമായ വേദനയിൽ അയാൾ കാതുകളെ പൊത്താൻ വെറുതെ ശ്രമിച്ചു.

“”നീ നെഞ്ച് പൊട്ടി ചത്തു പോയി ചെകുത്താനേ.. ഇനി നിനക്കെന്തിനാ സ്വപ്‌നങ്ങൾ. എന്തിനാ കാറും വീടും””.. ആ ശബ്ദം വീണ്ടും മുഴങ്ങി.

അനിരുദ്ധൻ ഭയന്നു വിറച്ചു നിലവിളിച്ചു. തൊണ്ട വരണ്ടു. ഒരിറ്റ് ഉമിനീരില്ലാതെ അയാൾ പരിഭ്രാന്തിയോടെ നാക്ക് ചലിപ്പിച്ചു.

“”ഞാൻ മരിച്ചോ… ഹേയ്… ഇല്ല… ഞാൻ കാറോടിക്കുന്നതിനിടെ ഉറങ്ങി പോയതാണ്””. അനിരുദ്ധൻ പതുക്കെ പറഞ്ഞു.

വീണ്ടും നിർത്താതെ ചിരി മുഴങ്ങി അലയടിച്ചു. അനിരുദ്ധൻ അസ്വസ്ഥതയാൽ കണ്ണുകൾ ഇറുക്കിയടച്ചു. പല്ലുകൾ കൂട്ടി കടിച്ചു.

നാക്ക് മുറിഞ്ഞു ചോരയൊഴുകി.എങ്കിലും ഒരു പെരുവിരൽ അനക്കാൻ പോലും അയാൾക്കായില്ല. കൊടിയ വേദനയിൽ അയാൾ മൂളി കൊണ്ടിരുന്നു.

പെട്ടെന്ന് ആ അട്ടഹാസ ചിരി നിന്നു. ഒരു മങ്ങിയ മഞ്ഞ വെളിച്ചം അവിടെ പരക്കാൻ തുടങ്ങി. വെളുത്ത പുക ചുരുളുകൾ താഴെ നിന്നും പൊങ്ങി. പേടിപ്പെടുത്തുന്ന ബീഭത്സ ശബ്ദങ്ങൾ അനിരുദ്ധന്റെ ചുറ്റും മുഴങ്ങി. പേടിയോടെ അയാൾ എഴുന്നേറ്റു ഓടാൻ ശ്രമിച്ചു.

“”നിനക്ക് ഓടാൻ കഴിയില്ല കാമ പിശാചേ. നീ ചത്തു മലച്ച ശവമല്ലേ. നിന്നെ ഇനി എന്തിന് കൊള്ളാം. ക്ഷമിക്കണം നിന്നെ പിശാചേ എന്ന് വിളിച്ചതിൽ.ഞങ്ങളൊക്കെ എത്ര നല്ലവർ.

നീ മനുഷ്യന്റെ രൂപമുള്ള പിശാച്. കാമ വെറി പൂണ്ട ചതിയൻ.. നീ ചത്തു പോയി. നീ ഇനി അളിഞ്ഞു നാറും””.. മഞ്ഞ വെളിച്ചം രൂക്ഷമായി കത്തി തിളങ്ങി. ആ വെളിച്ചത്തിൽ ഒരു രൂപം അനിരുദ്ധൻ

കണ്ടു. അയാൾ ഞെട്ടലോടെ വേഗം കണ്ണുകൾ ഇറുക്കി അടക്കാൻ ശ്രമിച്ചു. കൺ പോള താഴുന്നില്ല. അയാൾ ഭയന്ന് ഉറക്കെ നിലവിളിച്ചു. അത് കേട്ട് ആ രൂപം ഉറക്കെ അട്ടഹസിച്ചു ചിരിച്ചു.

താഴേക്ക് മുട്ടിയ നീളൻ മുടി. കൂർത്ത നഖങ്ങൾ. കറു കറുത്ത നിറം. ഉന്തിയ കണ്ണിൽ കൃഷ്ണ മണികൾ കാണാനില്ല. വശങ്ങളിലെ രണ്ട് പല്ലുകൾ കൂർത്ത് താഴോട്ടിറങ്ങിയിരിക്കുന്നു. നെടു നീളൻ

ശരീരം കുലുക്കി അയാൾ ചുവന്ന നാവ് പുറത്തേക്കിട്ട് നായയേ പോലെ കിതച്ചു കൊണ്ട് അനിരുദ്ധനെ നോക്കി.. അയാൾ ഭയന്ന് ചൂളി ഒതുങ്ങാൻ ശ്രമിച്ചു. കൈകാലുകൾ അനക്കാൻ കഴിഞ്ഞില്ല..

“”അ… ആരാണ് നിങ്ങൾ?.. ഞാൻ എവിടെയാണ്?. എന്തിന് എന്നെ ഇങ്ങനെ പേടിപ്പിച്ചു തീ തീറ്റിക്കുന്നു””.. അനിരുദ്ധൻ കുഴഞ്ഞ വിറക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

“”ഞാൻ ചെകുത്താൻ.. എനിക്ക് പേരില്ല””… ഇങ്ങനെ ആക്രോശിച്ചു കൊണ്ട് ചെകുത്താൻ അനിരുദ്ധന് നേരേ പാഞ്ഞടുത്തു. മുഷ്ടി ചുരുട്ടി അയാളുടെ നെഞ്ചിൽ ആഞ്ഞിടിച്ചു.

നെഞ്ചിലെ എല്ലുകൾ പൊടിയുന്ന ശബ്ദം കേട്ടു. അനിരുദ്ധൻ വേദന കൊണ്ട് പുളഞ്ഞു. കണ്ണുകൾ വെളിയിലേക്ക് തുറിച്ചു. അയാൾ ഉറക്കെ ആർത്തു.

“”പുഴുവരിച്ച ജഡമേ.. നിന്നോട് എത്ര തവണ പറഞ്ഞു. നീ ചത്തു പോയെന്നു. നീ മരിക്കില്ലേ. നിനക്കെന്താ മരണം അംഗീകരിക്കാൻ ഇത്ര മടി. നീ ചിരഞ്ജീവിയാണോ. മദിച്ചു രമിച്ചു ചിരിച്ചു

രസിച്ചു ജീവിക്കുമ്പോൾ നീ ഓർത്തില്ല അല്ലേ മരണത്തെ കുറിച്ച്. നിനക്ക് അനങ്ങാൻ ആവുന്നില്ലല്ലോ കാമ പണ്ടാരമേ. നീ ശരിക്കും മരിച്ചു മലർന്നു ബലം വെച്ചു””….ചെകുത്താൻ അട്ടഹസിച്ചു. അനിരുദ്ധൻ തുറിച്ച കണ്ണുകളോടെ വേദന കടിച്ചമർത്തി.

“”മരണത്തിനു തൊട്ട് മുമ്പ് നടന്നത് നിനക്കോർമ്മയില്ലേ. ശിവദയെ അറിയുമോ. പറയെടാ ശവമേ ആരായിരുന്നു അവൾ?””..

ചെകുത്താൻ ആക്രോഷിച്ചു. അനിരുദ്ധന്റെ കഴുത്തിൽ തന്റെ കൂർത്ത നഖങ്ങൾ കുത്തിയിറക്കി. ചോരക്ക് പകരം നീണ്ടു മെലിഞ്ഞ പുഴുക്കൾ പുറത്തേക്ക് അരിച്ചിറങ്ങി. അയാൾ അസഹനീയ വേദനയിൽ ഉറക്കെ നിലവിളിച്ചു.

“”ശിവദ… ശിവദ എന്റെ സ്ഥാപനത്തിലെ തൂപ്പുക്കാരിയായിരുന്നു””. അനിരുദ്ധൻ വേദന കൊണ്ട് പല്ലുകൾ കൂട്ടി കടിച്ചു കൊണ്ട് പറഞ്ഞു.””ബാക്കി പറയെടാ പുഴുവരിക്കുന്നവനെ?””..ചെകുത്താൻ അലറി.

ഒരു കരിന്തേൾ അനിരുദ്ധന്റെ മൂക്കിലൂടെ കയറി തലച്ചോറിലൂടെ ഇഴഞ്ഞു വിഷം വിതറി. അയാൾ തല പൊലിയുന്ന വേദനയിൽ നിലവിളിച്ചു.

“”എന്തിന്.. എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു. എന്നെ കൊന്നൂടെ. എനിക്ക് സഹിക്കാനാവുന്നില്ല””.. അനിരുദ്ധൻ ഉറക്കെ പറഞ്ഞു.

ചെകുത്താൻ ഉറക്കെ ചിരിച്ചു. “”നീ ചത്തതല്ലേ അശ്രീകരമേ. ചത്ത നിന്നെ ഇനി എങ്ങനെ കൊല്ലാൻ. ഇനിയും മരണം അംഗീകരിക്കാൻ കഴിയുന്നില്ലേ നിനക്ക്””..

അനിരുദ്ധൻ ഞരങ്ങി മൂളി ശ്വാസം വലിച്ചു വിട്ടു.””ബാക്കി പറയെടാ.. നാക്ക് ചീഞ്ഞവനെ””..ചെകുത്താൻ മുഷ്ടി ചുരുട്ടി നാഭിയിൽ ഇടിച്ചു. അയാൾ “ഹൂ ഹൂ”.. എന്ന് മൂളി.

“”അവളെ ഭോഗിക്കാൻ എനിക്ക് വല്ലാത്ത ആഗ്രഹം തോന്നി””.. അനിരുദ്ധൻ പറഞ്ഞു.

“”എന്തിന്?. നിനക്ക് അവളേക്കാൾ സുന്ദരിയായ ഭാര്യയില്ലേ. നിന്റെ ഭാര്യയേക്കാൾ മാർദവ മേനിയുള്ള മറ്റു കാമുകിമാരും ഇല്ലേ. മതിയാവാത്തതിന് നിനക്ക് പണം കൊടുത്താൽ വേറെയും കൊഴുത്ത നക്ഷത്ര വേശ്യകളെ കിട്ടില്ലേ..പിന്നെന്തിന്?””..

ചെകുത്താന്റെ കണ്ണിലേക്ക് അരിശം ഇരച്ചെത്തി. അത് ഒരു തീയമ്പായി കണ്ണിൽ നിന്നും തെറിച്ചു. അനിരുദ്ധന്റെ പിളർന്ന വായയിലൂടെ കടന്നു കഴുത്ത് തുളച്ചു പുറത്തേക്ക് പോയി. അയാൾ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.

“”എന്താടാ ശവമേ… നിനക്ക് മറുപടിയില്ലേ. ഒരു കാരണവും ഇല്ല അല്ലേ””.. ചെകുത്താൻ അട്ടഹസിച്ചു.

അനിരുദ്ധൻ ഒന്നും മിണ്ടാതെ വേദനയാൽ തേങ്ങി കൊണ്ടിരുന്നു.””ബാക്കി പറയെടാ.. എങ്ങനെ അവളെ?””.. ചെകുത്താൻ ചോദിച്ചു.

“”ഞാൻ പറയാം.പറഞ്ഞു തീരും വരെ എന്നെ വേദനിപ്പിക്കരുത്. എനിക്കീ വേദന സഹിക്കാൻ വയ്യ””..അനിരുദ്ധൻ പറഞ്ഞു.

ചെകുത്താൻ ഉറക്കെ ആർത്തു ചിരിച്ചു. അയാളുടെ പല്ലുകൾ കറുത്ത് നീണ്ടു വന്നു.

“”നിനക്ക് വേദന സഹിക്കാൻ വയ്യ അല്ലേ..ഇതേ കെഞ്ചലും യാചനയും ശിവദ നിന്റെ മുന്നിൽ ചെയ്തത് ഇത്ര വേഗം മറന്നോ നീ. നിന്റെ കാല് പിടിച്ചു കരഞ്ഞത് മറന്നോ. നീ അവളുടെ മാനത്തിന് വേണ്ടിയുള്ള കരച്ചിൽ കേട്ടോ.

അപ്പോഴും നിന്റെ കണ്ണിൽ കാമത്തിന്റെ കറുത്ത തിരകൾ വീശിയടിക്കുകയായിരുന്നില്ലേ. ആ കരച്ചിൽ നീ സംഗീതം പോലെ ആസ്വദിക്കുകയായിരുന്നില്ലേ…കാമ

ഭ്രാന്താ..നീ വേദനിക്കണം. ആ വേദനയിൽ നീ എല്ലാം പറയണം.. പറയെടാ””..ചെകുത്താന്റെ പല്ലുകൾ നീണ്ടു വന്നു. അത് അനിരുദ്ധന്റെ കാൽ വിരലുകൾ കാർന്നു തിന്നു കൊണ്ടിരുന്നു.

അയാളുടെ കണ്ണുകൾ തുറിച്ചു വന്നു. വേദനയിൽ ഒന്നു പിടയാൻ പോലും കഴിയാതെ അയാൾ ചുണ്ടുകൾ കടിച്ചു മുറിച്ചു.

“”അവൾക്ക് വല്ലാത്തൊരു മാദകത്വമായിരുന്നു. എടുപ്പും നടപ്പും നോട്ടവും ചിരിയും എല്ലാം വല്ലാത്തൊരു വശ്യത. തടിച്ചു കൂർത്ത മാർവിടങ്ങൾ, അയഞ്ഞ ഷിഫോൺ സാരിയുടെ ഞൊറിവുകൾക്കുള്ളിലൂടെ ഒളിഞ്ഞും

തെളിഞ്ഞും കാണുന്ന മിനുസ്സമാർന്ന വയറും നാഭി ചുഴിയും. അവളുടെ വിയർപ്പിന്റെ മണം എന്നെ പലപ്പോഴും ആവേശത്തിന്റെ പരകോടി കയറ്റി.

മുടിയിഴകളിൽ നിന്നും വരുന്ന ഏതോ എണ്ണയുടെ ഗന്ധം അതിയായി മോഹിപ്പിക്കുന്നതായിരുന്നു””. അനിരുദ്ധൻ വേദനയാൽ കണ്ണടച്ചു കൊണ്ട് പറഞ്ഞു നിർത്തി.

ചെകുത്താൻ മുരണ്ടു കൊണ്ട് ചുവന്ന കണ്ണുകളോടെ അയാളെ നോക്കി. കണ്ണിൽ നിന്നും ചോര ഒലിച്ചിറങ്ങി.

“”ചത്ത ഭ്രാന്താ. ഇതൊക്കെ ന്യായമോ. അവൾക്ക് മാദകത്വം ഉണ്ടെങ്കിൽ അതിൽ നിനക്കെന്ത് കാര്യം. അവളുടെ ശരീരം അവളുടേത് മാത്രമല്ലേ. അനുവാദമില്ലാതെ കവർന്നെടുക്കാൻ നിനക്കെന്തധികാരം.

ഏത് പെണ്ണുടലും സ്വന്തമാണെന്ന് തോന്നിയോ. ലഭിച്ചില്ലെങ്കിൽ കീഴ്പ്പെടുത്തുമോ. നിന്റെയൊക്കെ കൈയ്യിലാണോടാ ചിലരുടെയൊക്കെ ആയുസ്സിന്റെ പുസ്തകം.

നിന്റെയൊക്കെ കാമാവേശത്തിന്റെ ഒടുക്കം വരെ മാത്രമേ അവർക്ക് ആയുസ്സുള്ളൂ അല്ലേ.. അഹങ്കാരി…അനുഭവിക്ക് നീ. വേദന തിന്ന്””..ചെകുത്താൻ അലറി.

ചുട്ടു പഴുത്ത ചുവന്ന ഒരു ഇരുമ്പു കമ്പി ചെകുത്താൻ കൈയ്യിലെടുത്തു. അതിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു. ചെകുത്താൻ പെട്ടെന്ന് അത് അനിരുദ്ധന്റെ പൊക്കിളിലൂടെ കുത്തി കയറ്റി.””

ശ് ശ് ശ്””.. പച്ച മാംസം വേവുന്ന ഒച്ചയും ഗന്ധവും. കൊടിയ വേദനയിൽ അനിരുദ്ധൻ മുകളിലേക്ക് പൊങ്ങാൻ നോക്കി. അനങ്ങാൻ കഴിയുന്നില്ല. അയാൾ പിളർന്ന വായയുമായി നിലവിളിച്ചു.

“”ബാക്കി പറയെടാ പുഴുത്ത പന്നീ””. ചെകുത്താൻ ഉറക്കെ പറഞ്ഞു.അനിരുദ്ധൻ ഞരങ്ങി മൂളുകയാണ്. ചെകുത്താൻ ആ കമ്പി വലിച്ചൂരി.

“”ഓഫീസ് പൂട്ടി ഇറങ്ങും വഴി ഞാൻ ശിവദയോട് ചോദിച്ചു. ഞാൻ കാറിൽ വീട്ടിൽ കൊണ്ടു പോയി വിടാമെന്ന്. എന്നോടുള്ള വിശ്വാസം കൊണ്ടാവാം മറുത്തൊന്നും പറയാതെ അവൾ കാറിൽ കയറി. റോഡിൽ നിന്നും ആളൊഴിഞ്ഞ വഴിയിലേക്ക് തിരിഞ്ഞപ്പോൾ

“എങ്ങോട്ടാണ് നമ്മൾ പോകുന്നത്”. എന്ന അവളുടെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. സ്വിച്ചമർത്തി പുറകിലെ സീറ്റിന്റെ രണ്ട് വാതിലും ഞാൻ പൂട്ടി. വണ്ടിയുടെ സ്പീഡ് കൂട്ടി.

അവളുടെ പേടിച്ചരണ്ട മുഖഭാവം എന്നിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. അവളുടെ നിലവിളിയും എന്നിലെ കാമത്തെ അലിയിച്ചില്ല.

ആ പഴയ വീടിന് മുന്നിൽ ഞാൻ വണ്ടി നിർത്തി. ഒരേ ഒരു തവണ എനിക്ക് വഴങ്ങാൻ ഞാൻ ആവശ്യപ്പെട്ടു. എത്ര പണം വേണമെങ്കിലും തരാമെന്നും പറഞ്ഞു. അവൾ വഴങ്ങിയില്ല.

“”സാർ എനിക്ക് എന്റെ ശരീരവും മാനവും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്. അത് പങ്കു വെക്കാൻ എനിക്കാവില്ല. എന്നെ വെറുതെ വിടണം. ഞാൻ ഒന്നും ആരോടും

പറയില്ല. എന്നെ വിശ്വസിക്കാം. ഞാൻ പൊയ്ക്കോട്ടെ””.. അവൾ കരഞ്ഞു കൈ കൂപ്പി പറഞ്ഞത് ഇങ്ങനെയാണ്.

ഒരു നിമിഷം എന്റെ ഹൃദയം അലിഞ്ഞെങ്കിലും ശരീരത്തിൽ നുരഞ്ഞു പൊന്തിയ കാമം എന്നെ വെറുതെ വിട്ടില്ല. ബലമായി അവളെ കീഴ്പ്പെടുത്താൻ ഞാൻ നോക്കി. മദ്യം കുടിപ്പിച്ചു തളർത്തി.

പാതി തളർന്ന അവളെ തോളിലേറ്റി ഞാൻ ആ വീടിനകത്തേക്ക് കൊണ്ടു പോയി. പിന്നെ … പിന്നെ…ഞാൻ””.. അനിരുദ്ധൻ കണ്ണുകൾ അടച്ചു.

“”മതി….ബാക്കി പറയേണ്ട. കേട്ടാൽ ക്രൂരതയുടെ പര്യായങ്ങളായി നിങ്ങൾ മനുഷ്യന്മാർ വാഴ്ത്തുന്ന ഞങ്ങൾ ചെകുത്താൻമാർക്ക് പോലും ലജ്ജയാണ്””.. ചെകുത്താൻ പറഞ്ഞു.അനിരുദ്ധൻ ആർത്തു കരഞ്ഞു.

“”പിന്നെ നീ അവളെ കൊല്ലാതെ വിട്ടതിൽ ഖേദിച്ചു അല്ലേ.. കൊല്ലാൻ വേണ്ടി മടങ്ങാൻ തുടങ്ങിയപ്പോഴേക്കും ഹൃദയം പൊട്ടി ചത്തു മലർന്നു അല്ലേ.. അല്ലേടാ അളിഞ്ഞ ജഡമേ””..

ചെകുത്താൻ നീ പാറും കണ്ണുകളോടെ അയാളെ നോക്കി. കണ്ണിൽ നിന്നും തീയമ്പുകൾ പാഞ്ഞു. അനിരുദ്ധന്റെ ദേഹത്ത് മാറി മാറി തറച്ചു. അയാൾ നിലവിളിച്ചു.

“”അവൾ അതിജീവിച്ചു കാണും. എഴുന്നേറ്റ് വീട്ടിൽ പോയി കാണും. പെണ്ണല്ലേ. എല്ലാം സഹിച്ചു കാണും. എന്നെ ഇനി വെറുതെ വിടൂ. ഇങ്ങനെ കൊല്ലാ കൊല ചെയ്യാതെ. എന്തൊരു വേദനായാണിത്””.. അനിരുദ്ധൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

ചെകുത്താൻ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു. “”കാമ പേ പിടിച്ച നായേ..എങ്ങനെ പറയാൻ കഴിയുന്നു നിനക്കിങ്ങനെ. എത്ര നിസ്സാരമാക്കുന്നു നീ ഒരു പെണ്ണിന്റെ ജന്മം. നീ ചെയ്യുന്നത് സഹിക്കാൻ വേണ്ടി

ജനിച്ചതാണോടാ അവൾ. നിന്റെ പേകൂത്ത് കഴിഞ്ഞപ്പോൾ അവൾ അതിജീവിക്കണം അല്ലേ… കണ്ണടക്ക് ദുഷ്ടാ.. ഒരു കാഴ്ച്ച കാണിച്ചു തരാം””.അനിരുദ്ധൻ പേടിച്ചു വിറച്ചു കൊണ്ട് കണ്ണ് ഇറുക്കിയടച്ചു.

അനിരുദ്ധൻ ആ കാഴ്ച്ച കണ്ടു ഞെട്ടി. ആ പഴയ വീടിന്റെ മച്ചിൽ ശിവദ സാരിയിൽ തൂങ്ങിയാടുന്നു. കണ്ണ് തുറിച്ച് നാക്ക് കടിച്ചു മുഷ്ടികൾ മടക്കി പിടിച്ചു ശിവദയുടെ നഗ്ന ദേഹം അവളുടെ പഴകിയ ഷിഫോൺ സാരിയിൽ തൂങ്ങിയാടുന്നു.

“”കാണെടാ.. കണ്ണ് നിറച്ചു കാണ്. നീ പറഞ്ഞ അതിജീവിച്ചവൾ ജീവനറ്റ് തൂങ്ങിയാടുന്നത് കാണ്. നോക്ക് നിന്റെ നഖങ്ങൾ പതിഞ്ഞു രക്തം കിനിയുന്ന മാറിടങ്ങൾക്ക് ഇപ്പൊ മർദ്ദവം ഉണ്ടോ?.ഇപ്പൊ ആ ഉദരം നനുത്തതാണോ?.

വിരിഞ്ഞ നിതംബങ്ങൾക്ക് ഇപ്പൊ വടിവുണ്ടോ?.സൂക്ഷിച്ചു നോക്ക്. കാലുകൾക്കിടയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നത് കാണ്.അറപ്പ് വരുന്നോ?.

മനം പിരട്ടുന്നുന്നുണ്ടോ?. നീ എന്തിനാ ഓക്കാനിക്കുന്നത്?””. ചെകുത്താൻ അലറി ചോദിച്ചു കൊണ്ടേയിരുന്നു.

“”ദയവ് ചെയ്ത് ഈ കാഴ്ച്ചയൊന്ന് മാറ്റുമോ?””.അനിരുദ്ധൻ കെഞ്ചി. “”ഗ്വാ.. ഗ്വാ””. അയാൾ കറുത്ത ഒരു ദ്രാവകം ഛർദിച്ചു. അതിൽ വെളുത്ത പുഴുക്കൾ നുരഞ്ഞു പൊന്തി.

ആ കാഴ്ച്ച അനിരുദ്ധന്റെ മുന്നിൽ നിന്നും മറഞ്ഞു. ചെകുത്താൻ ആർത്തു ചിരിച്ചു. പല്ലുകൾക്ക് പകരം മൂർഖൻ പാമ്പിന്റെ ഫണങ്ങൾ തൂങ്ങിയാടി.

“”ചതിയാ… വിശ്വാസ വഞ്ചകാ. നിന്റെ വിശ്വസിച്ചു നിന്റെ കാറിൽ കയറിയ അവളെ ചതിച്ച മലം തീനീ..നീ അവളുടെ അടിവയറിന് കുറുകെ നീളത്തിൽ പഴുതാരയെ പോലെ ഒരു പാട് കണ്ടില്ലല്ലോ.

അവളുടെ കുഞ്ഞിനെ കീറി പൊളിച്ചെടുത്തതാണ്. മുതുകിൽ നീലിച്ച അടയാളങ്ങൾ കണ്ടില്ലല്ലോ. അവളുടെ സംശയ രോഗിയായ ഭർത്താവിന്റെ മുട്ടിൻ കൈകൾ പതിഞ്ഞതാണ്. അവളുടെ ഉള്ളൻ കൈകളിൽ തൊട്ടു നോക്കിയില്ലല്ലോ.

ചൂലും മുറവും പിടിച്ചു തഴമ്പിച്ചതാണ്. ഇവിടെയൊന്നും മിനുസമില്ല. പെണ്ണിന്റെ മിനുസമില്ലാത്തതൊന്നും കാമ ചുഴിയിൽ വീണ നിന്നെ പോലുള്ളവർ കാണില്ല. കണ്ടാലും കണ്ടതായി നടിക്കില്ല. അല്ലേ””.

ചെകുത്താൻ പറഞ്ഞു ചിറി ഇളിച്ചു. മൂർഖൻ പാമ്പുകളുടെ തലകൾ നീണ്ടു വന്നു അനിരുദ്ധന്റെ ശരീരത്തിൽ മത്സരിച്ചു കൊത്തി കൊണ്ടിരുന്നു. ശരീരം നീലിച്ചു വന്നു. തലച്ചോറ് പിളരുന്ന വേദനയിൽ അയാൾ നിലവിളിച്ചു.

“”ഒന്നു കൂടി കണ്ണടക്ക്. ഇനിയും കാഴ്ച്ചകളുണ്ട് നിനക്ക് കാണാൻ””.. ചെകുത്താൻ അട്ടഹസിച്ചു.

അനിരുദ്ധൻ ഭയത്തോടെ വീണ്ടും കണ്ണടച്ചു. ശിവദയുടെ ചെറിയ വീട് മുന്നിൽ തെളിഞ്ഞു വന്നു. മുറ്റത്ത് നിറയേ ആളുകൾ പല സ്ഥലങ്ങളിലായി കൂടി നിന്ന് അടക്കം പറയുന്നു. രണ്ട് പോലീസുകാർ വീടിനകത്തേക്ക് കയറി പോയി.

ശിവദയുടെ മൂത്ത മകൻ അഞ്ചു വയസ്സുകാരൻ ആരവ് കണ്ണും മിഴിച്ച് ഉമ്മറ പടിയിൽ അമ്മയെ കാത്തിരിക്കുന്നു. ഇളയ പെൺകുട്ടി രണ്ട് വയസ്സുകാരി

അങ്കിത ഏതോ ഒരു സ്ത്രീയുടെ മടിയിലിരുന്ന് ആർത്തു കരയുന്നു. ആ സ്ത്രീ കൊടുത്ത കുപ്പി പാൽ അവൾ തട്ടി മാറ്റി.

“”ഇതിന്റെ കരച്ചിൽ നിർത്താൻ ഇതിന് മുല കൊടുക്കണം. അതിന് ശിവദ വരാതെ പറ്റില്ലല്ലോ””.. ആ സ്ത്രീ ആരോടെന്നില്ലാതെ പറഞ്ഞു.

“”ശിവദ ജോലി ചെയ്തിരുന്ന ഓഫിസിലെ മേധാവി അനിരുദ്ധനെ കാറിൽ മരിച്ച നിലയിൽ ദേശീയ പാതയോരത്ത് കണ്ടെത്തി. പക്ഷേ ആ കാറിൽ ശിവദയെ കണ്ടില്ല. നിങ്ങൾ പരിഭ്രമിക്കേണ്ട.

ഞങ്ങൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്””.. ഒരു പോലീസുകാരൻ ശിവദയുടെ ഭർത്താവിനോട് പറഞ്ഞു. അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

“”അവളെ ഇനി അന്വേഷിക്കാനൊന്നും പോണ്ട സാറെ. വേറെ വല്ലവന്മാരുടെയും കൂടെ പോയി കാണും. അതാണ്‌ ഇനം””.. അയാൾ പറഞ്ഞു. അയാളുടെ വായിൽ

നിന്നും വന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം പോലീസുകാരുടെ മൂക്കിനെ തുളച്ചു. അകത്ത് നിന്നും ഇളയ മകൾ അങ്കിതയുടെ “”അമ്മേ അമ്മേ”” എന്നുള്ള

തൊണ്ട പൊട്ടുന്ന ദയനീയ കരച്ചിൽ ആ വീടാകെ മുഴങ്ങി. വീട്ടു മുറ്റത്ത് ആൾക്കാർ കൂടി കൂടി വന്നു.

പെട്ടെന്ന് അനിരുദ്ധൻ കണ്ട കാഴ്ച്ചകൾ മറഞ്ഞു. പകരം ചെകുത്താന്റെ അട്ടഹാസ ചിരി മുഴങ്ങി.

“”കണ്ടില്ലേ പുഴുത്തവനെ..അവളുടെ വീട്ടിലെ അവസ്ഥ. ആ കുഞ്ഞ് മുല പാലിന് വേണ്ടി കൊതിച്ചു കരയുന്നത് കേട്ടോ. ആ കുഞ്ഞിന്റെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് കണ്ടോ.

അമ്മ വരും എന്നിങ്ങനെ ആ മനം താളം പിടിക്കുന്നത് കണ്ടോ. അവളുടെ വൃത്തികെട്ട ഭർത്താവ് അവളെ കുറിച്ച് പറഞ്ഞത് കേട്ടോ. ആ വീടിന്റെ ആകെയുള്ള താളം നീ തകിടം മറിച്ചില്ലേ

ആഭാസാ. ഒരു കണക്കിന് നീ ചത്തത് നന്നായി. നിനക്ക് പണമുണ്ടല്ലോ. വിലക്കെടുക്കാൻ ബന്ധങ്ങൾ ഉണ്ടല്ലോ. അതൊക്കെ നിനക്ക് ശിക്ഷ ഇളവ് ചെയ്തു തരും. കാലങ്ങൾ പോകെ

പോകെ നീ വീണ്ടും മാന്യനാകും. അപ്പൊ ശിവദയോ.. അവൾ പാവം. അവളെ ലോകം മറക്കും. ചിലപ്പോൾ കുറ്റം അവളുടേത് മാത്രമാകും. ഇതിപ്പോ നിനക്കുള്ള ശിക്ഷ എനിക്ക് വിധിക്കാനായി””… ചെകുത്താൻ ഉറക്കെ അട്ടഹസിച്ചു ചിരിച്ചു.

“”എണ്ണ പാത്രം കൊണ്ടു വാ.. ഇവനെ ജീവനോടെ പൊരിക്കട്ടെ””..ചെകുത്താൻ ഉറക്കെ വിളിച്ചു പറഞ്ഞു.

വേറെയും ഭീകരമായ ചിരികൾ മുഴങ്ങി. രണ്ട് ചെകുത്താന്മാർ എണ്ണ തുളുമ്പുന്ന ഒരു വലിയ പാത്രം താങ്ങി പിടിച്ചു കൊണ്ടു വന്നു. താഴെ അടുപ്പ് കൂട്ടി തീ കത്തിച്ചു. ആ പാത്രം അടുപ്പിൽ വെച്ചു. അനിരുദ്ധൻ ആ തീയിലേക്ക് നോക്കി ഭയന്നു നിലവിളിച്ചു.

“”എടാ ഭീകരാ.. അതിജീവിക്കാൻ എല്ലാർക്കും പറ്റുമോ. താങ്ങാൻ ആളില്ലാത്തവർ ചിലപ്പോൾ അതിജീവിക്കില്ല. ഇനിയെന്ത് എന്നുള്ള അറ്റമില്ലാത്ത ചിന്തക്ക് ഒടുവിൽ കിട്ടുന്ന

ഉത്തരം സ്വയം ഒടുങ്ങലാണ്. എന്തിനെക്കാളും മാനത്തിന് വില കൊടുക്കുന്ന ചിലരുണ്ട്. അവർ മരണത്തിൽ അഭയം പ്രാപിച്ചേക്കാം””. ചെകുത്താൻ പറഞ്ഞു.

എണ്ണ വെട്ടി തിളക്കാൻ തുടങ്ങി. അനിരുദ്ധൻ അതിലേക്ക് നോക്കി ഭയന്നു നിലവിളിച്ചു കൊണ്ടിരുന്നു. “”എന്നെ ചുടരുതേ.. എന്നെ എണ്ണയിൽ ഇട്ടു വറുക്കരുതേ.. മാപ്പ്… മാപ്പ്””..

ചെകുത്താൻ അത് കേട്ടു പരിഹസിച്ചു ആർത്തു ചിരിച്ചു. “”നിന്റെ അവസരം കഴിഞ്ഞു പോയി കീടമേ. എല്ലാത്തിനും കാരണക്കാരനായ നീ ഉരുക്. എണ്ണയിൽ കിടന്ന് വേവ്. നിനക്കിനി മരണമില്ല.

ശിഷ്ട ജീവിതം ഇതിൽ കിടന്നു വെന്ത് ഉരുകി വേദനിക്ക്””. ചെകുത്താൻ അനിരുദ്ധനെ താങ്ങി പിടിച്ചു തിളക്കുന്ന

എണ്ണയിലെക്കെറിഞ്ഞു. “”ശ്.. ശ്.. ശ്””.. മാംസം മുരിയുന്ന ഒച്ചയും ഗന്ധവും. ചെകുത്താൻ നാസികകൾ വിടർത്തി അത് ആസ്വദിച്ചു ചിരിച്ചു.

“”ആഹ്… ആഹ്… എന്നെ കൊല്ലല്ലേ..മാപ്പ്.. മാപ്പ്””.. അനിരുദ്ധൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. അയാൾ ശ്വാസം വലിച്ചു വിട്ടു കൊണ്ടു നെഞ്ചിൽ ഉഴിഞ്ഞു. ആകെ വിറക്കുന്നുണ്ടായിരുന്നു. നെഞ്ചിടിപ്പ് ഉച്ചത്തിൽ കേട്ടു.

“”ഞാൻ എവിടെയാണ്…ചെകുത്താൻ എവിടെ..ഞാൻ മരിച്ചില്ലേ. തിളച്ച എണ്ണയിൽ ഞാൻ””.. അയാൾ ആരോടെന്നില്ലാതെ പുലമ്പി.

ഭാര്യ കൊടുത്ത തണുത്ത വെള്ളം തൊണ്ടയെ നനച്ചപ്പോൾ അയാൾക്ക് സ്ഥലകാല ബോധം വന്നു. സ്വപ്നത്തിൽ അനുഭവിച്ച വേദനകളും ഭയാനക കാഴ്ച്ചകളും ഇപ്പോഴും ശരീരത്തെയും

മനസ്സിനെയും വേദനിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി. ഉറങ്ങാൻ കിടന്നു നോക്കി കണ്ണുകൾ അടച്ചു പിടിച്ചു. ആ ചെകുത്താൻ നിന്നു ചിരിക്കുന്നു. ചുവന്ന പല്ലുകൾ തിളങ്ങുന്നു.

അസ്വസ്ഥതയോടെ പിടഞ്ഞെഴുന്നേറ്റു. അയാൾ പിടക്കുന്ന നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് എഴുന്നേറ്റു. ഹാളിലൂടെ കൈകൾ പുറകിൽ കെട്ടിയും ഇടക്ക് തലയിൽ ചൊറിഞ്ഞും അരണ്ട വെളിച്ചത്തിൽ ഉലാത്തി.

“ഇത് വെറുമൊരു പാഴ് കിനാവല്ല. ഞാൻ നാളെ ചെയ്യണം എന്നുറപ്പിച്ച ചിന്തകളാണ്”.. അനിരുദ്ധൻ ഭയത്തോടെ ഓർത്തു.

പിറ്റേന്ന് രാവിലെ അനിരുദ്ധൻ വിളിക്കുന്നു എന്ന് കേട്ട ശിവദ ഓടി കിതച്ചു താഴെയെത്തി. അനിരുദ്ധന്റെ കാബിനിലേക്ക് മടിയോടെ കയറി ചെന്ന് അച്ചടക്കത്തോടെ നിന്നു.

അനിരുദ്ധൻ ഒന്നു നടുങ്ങി. “സ്വപ്നത്തിൽ കണ്ട അതേ നീല കളർ ഷിഫോൺ സാരി”. ഞൊറിവുകൾ നേരെയാക്കി സാരി കുറച്ചു കൂടി താഴ്ത്തിയിട്ടു അവൾ അനിരുദ്ധനെ നോക്കി. “”ശിവദ ഇരിക്കൂ””.. അനിരുദ്ധൻ പേടി ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ശിവദ അത്ഭുതത്തോടെ അയാളെ നോക്കി. “”ഞാൻ ബാത്‌റൂം വൃത്തിയാക്കുന്നിടത്ത് നിന്നാ വരുന്നേ. ആകെ ചളിയാണ്. സാറ് പറഞ്ഞോളൂ. ഞാനിവിടെ നിന്നോളാം””..

“”സാരമില്ല.. ഇരിക്കൂ””.. അനിരുദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞുശിവദ മടിയോടെ ആ ഭംഗിയുള്ള പതു പതുത്ത കസേരയിൽ ഇരുന്നു കൊണ്ട് അനിരുദ്ധനെ നോക്കി. അയാൾ ഇരുന്നു വിമ്മിഷ്ടപ്പെടുന്നത് കണ്ട് ശിവദയുടെ മുഖത്ത് ഒരു വല്ലായ്മ നിഴലിച്ചു.

അനിരുദ്ധൻ ഉണ്ടാക്കി ചിരിച്ചു..””ശിവദയുടെ ഭർത്താവ് ഉപദ്രവിക്കാറുണ്ടോ?”

ശിവദ അതിശയത്തോടെ മുഖം വിടർത്തു അയാളെ നോക്കി. പിന്നേ കനത്ത നിരാശ മുഖത്ത് നിറഞ്ഞു മങ്ങി. കണ്ണുകൾ താഴ്ന്നു.

അവൾ മൂളി..””സംശയമാണ് സാർ എന്നെ. ഇടക്കെല്ലാം ഓരോ കാരണങ്ങൾ ഉണ്ടാക്കി അടിക്കും. തൊഴിക്കും””.. അവളുടെ കണ്ണുകൾ നിറഞ്ഞു.

“ദൈവമേ… ഇത്ര കൃത്യം..ആ സ്വപ്നം.. സത്യമാണ്”.. അയാൾ നടുക്കത്തോടെ മനസ്സിൽ ഓർത്തു.

“”ശിവദക്ക് രണ്ട് മക്കൾ അല്ലേ.. രണ്ടും സുഖ പ്രസവം ആയിരുന്നോ?””. അനിരുദ്ധൻ വീണ്ടും ചോദിച്ചു.

ശിവദ നെറ്റി ചുളിച്ചു കൊണ്ട് അയാളെ സംശയ രൂപേണ നോക്കി.””പറയൂ””.. അനിരുദ്ധൻ കുറച്ചു പരുക്കനായി.

“”സുഖ പ്രസവം എന്നൊന്നില്ല സാർ.ഞരമ്പുകൾ വലിഞ്ഞു മുറുകി,അടി വയർ കൊളുത്തി പിടിച്ചു, മാംസ പേശികളിൽ കത്തി കുത്തിയിറക്കുന്ന വേദന സഹിച്ചാണ് ഒരു പെണ്ണ് സ്വന്തം

കുഞ്ഞിനെ മുക്കി മുക്കി ചെറിയൊരു ദ്വാരത്തിലൂടെ പുറത്തു ചാടിക്കുന്നത്. ഒന്നോർത്തു നോക്കൂ സാർ. അത് എത്രത്തോളം സുഖകരമാവുമെന്ന്””.. ശിവദ പറഞ്ഞു.

അനിരുദ്ധൻ അത്ഭുതത്തോടെ അവളെ നോക്കി താടിക്ക് കൈ കൊടുത്തു.””സാർ.. എന്റെ ആരവിനെ പ്രസവിച്ചതാണ്. രണ്ടാമത്തവൾ അങ്കിതയെ സിസേറിയനും””.. ശിവദ ഒരിളം ചിരിയോടെ പറഞ്ഞു.

അനിരുദ്ധൻ വീണ്ടും ഞെട്ടി. “അടിവയറിലെ ആ നെടു നീളൻ പാട്.. എല്ലാം സത്യമാണ്”. അയാൾ ഉള്ളിൽ പേടിയോടെ മന്ത്രിച്ചു.

“”അല്ല സാർ.. സാറിതൊക്കെ എങ്ങനെ അറിഞ്ഞു. അത്ഭുതം തോന്നുന്നു. ഇതൊക്കെ എന്നോടിപ്പോ ചോദിക്കാൻ കാര്യമെന്ത്?””.. ശിവദ ചോദിച്ചു.

“”കാരണമുണ്ട്. എനിക്ക് ശാന്തി കിട്ടണമെങ്കിൽ അത് നിന്നോട് പറഞ്ഞേ തീരൂ. ശ്രദ്ധിച്ചു കേൾക്കൂ. കേട്ട് കഴിഞ്ഞിട്ട് നിനക്ക് എന്നെ ശിക്ഷിക്കാം. ഞാൻ എതിര് പറയില്ല””. അനിരുദ്ധൻ വിറച്ചു കൊണ്ട് പറഞ്ഞു.

ശിവദയുടെ വായ അറിയാതെ പിളർന്നു. അവൾ അയാളുടെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തിൽ സൂക്ഷിച്ചു നോക്കി. അയാൾ കണ്ട സ്വപ്നത്തിലെ കാഴ്ച്ചകൾ എല്ലാം അവളോട് പറഞ്ഞു..

“”ശിവദാ.. ഞാൻ ഇന്നലെ അങ്ങനെയൊരു സ്വപ്നം കണ്ടില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉറപ്പായും നിന്നെ ബലാൽകാരം ചെയ്തേനെ.

ഇന്നലെ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണ്. ഒരു മാറ്റവുമില്ലാതെ ആ കാര്യങ്ങൾ തന്നെയാണ് സ്വപ്നത്തിലും കണ്ടത്. ഇനി എന്നെ ശിക്ഷിക്കൂ.ഈ വൃത്തികെട്ട ചിന്തകൾക്ക് ക്രൂരമായി നീ എന്നെ ശിക്ഷിക്കൂ””. അനിരുദ്ധൻ ഇരുന്നു വിങ്ങി പൊട്ടി.

ശിവദ എന്ത് പറയണം എന്നറിയാതെ, അവിശ്വസനീയമായ എന്തോ കാര്യം കേട്ട പോലെ അയാളുടെ കരച്ചിൽ നോക്കി കുറച്ചു നേരം മൗനം പൂണ്ടു.

“”സാർ…ഇങ്ങനെ കരയല്ലേ.ഞാൻ എങ്ങനെ ശിക്ഷിക്കാനാ നിങ്ങളെ. സാർ എന്നെ തൊട്ടിട്ടില്ല. എന്നെ ഒന്നും ചെയ്തിട്ടില്ല. മനുഷ്യന്റെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും പരിധിയില്ല.

അതിനൊക്കെ ശിക്ഷ വിധിക്കാൻ തുനിഞ്ഞിറങ്ങിയാൽ ലോകത്ത് ആരും ബാക്കി കാണില്ല. സാറെന്നെ വേറൊരു അർത്ഥത്തിൽ നോക്കിയിരുന്നു എന്ന് പോലും സാറിപ്പൊ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.

എന്നെ പോലെ ഒരു പെണ്ണിനെയൊക്കെ അങ്ങനെ നോക്കുമോ. അതിന് മാത്രം അഴക് എനിക്കുണ്ട് എന്ന് പോലും എനിക്കറിയില്ലായിരുന്നു””.. ശിവദ ചിരിച്ചു കൊണ്ട് പറഞ്ഞു.

അനിരുദ്ധൻ കണ്ണീരൊപ്പി. മനസ്സിലെ കരി മേഘം പെയ്തൊഴിഞ്ഞ സന്തോഷം അയാളുടെ മുഖത്ത് വിളങ്ങി. അയാൾ അവളെ നോക്കി ചിരിച്ചു.

“”അഴകെന്തിന് പെണ്ണിന്.. കാമത്തിന്റെ കണ്ണിൽ എന്ത് സൗന്ദര്യം. എന്ത് പിഞ്ചു കുഞ്ഞ്.എന്ത് വൃദ്ധ. ഒരു സ്ത്രീ രൂപം മതിയല്ലോ””.അനിരുദ്ധൻ പറഞ്ഞു.

“”സാർ. കാമം നല്ലൊരു വികാരമാണ്. ആ വികാരം ഇല്ലെങ്കിൽ ലോകത്ത് ജീവനുണ്ടോ. ഒരേ സമയം തന്നെ ഇരു തല മൂർച്ചയുള്ള കഠാരയുമാണ്. ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം.നിയന്ത്രിക്കണം””. ശിവദ പറഞ്ഞു.

“എത്ര തീവ്രവും പക്വവുമാണ് വാക്കുകൾ. ഇവളെ മനസ്സിലാക്കാൻ വൈകി പോയി”.. അനിരുദ്ധൻ ഉള്ളിൽ മന്ത്രിച്ചു.

“”സാർ ഇനി അതോർത്തു വിഷമിക്കേണ്ട. സ്വപ്നമല്ലേ വിട്ടു കളഞ്ഞേക്കൂ. ചിന്തകളല്ലേ മറക്കാൻ പറ്റൂ. ഒരു കാര്യം പറയട്ടേ. സാറിനെ എനിക്ക് വിശ്വാസമാണ്.

ആ സ്വപ്നം കണ്ടില്ലെങ്കിലും സാറെന്നെ ഒന്നും ചെയ്യില്ല. എനിക്കുറപ്പാണ്””. ശിവദ അല്പം ഉറക്കെ ചിരിച്ചു

അനിരുദ്ധനും ചിരിച്ചു.””ശിവദക്ക് എത്ര വയസ്സായി. ഏതു വരെ പഠിച്ചു?””””മുപ്പത്””..””മുപ്പതോ?””..

“”അതേ… കണ്ടാൽ കൂടുതൽ തോന്നുമല്ലേ. അതങ്ങനാ. പെണ്ണിന് പ്രായം കുറയണമെങ്കിൽ സമാധാനം വേണം. വിശ്രമം വേണം. പോരാത്തതിന് അണിഞൊരുങ്ങണം.

ഇതൊന്നും എനിക്കില്ല. അപ്പൊ ഇങ്ങനെ അല്ലേ ആവൂ. ആ.. പിന്നേ. എനിക്ക് കോമേഴ്‌സിൽ ബിരുദമുണ്ട്..ഇനി ഞാൻ പൊയ്ക്കോട്ടേ സാർ.. ജോലി തീർക്കട്ടെ””. ശിവദ എഴുന്നേറ്റു.

“”ജോലി ഇനി ഓഫീസിലേക്ക് മാറ്റിയാലോ. യോഗ്യതയുണ്ടല്ലോ. ഒരു ബിരുദം കയ്യിലില്ലേ. ഞാൻ ഇതു വരെ അറിഞ്ഞിരുന്നില്ല””.. അനിരുദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശിവദ അവിശ്വസനീയതോയോടെ അയാളെ നോക്കി. കണ്ണുകൾ അറിയാതെ നിറഞ്ഞു. അവൾ കൈകൾ കൂപ്പി. പിന്നെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
….. ശുഭം… നന്ദി…

 

Leave a Reply

Your email address will not be published. Required fields are marked *