കണ്ടിടം നിരങ്ങി നടന്ന ഒരുത്തിയെ എന്റെ കുഞ്ഞിന്റെ തലയിൽ വെച്ചു കെട്ടാന്നു കരുതി അല്ലെ. പിഴച്ചത്.”

കന്യകയായ ഭാര്യ
രചന: തസ്യ ദേവ

©copyright protected

” കണ്ടിടം നിരങ്ങി നടന്ന ഒരുത്തിയെ എന്റെ കുഞ്ഞിന്റെ തലയിൽ വെച്ചു കെട്ടാന്നു കരുതി അല്ലെ. പിഴച്ചത്.”

ദർശന്റെ ‘അമ്മ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി എന്റെ അച്ഛന്റെ മുഖത്തു നോക്കി ഇത്തരത്തിൽ പറഞ്ഞു പോകുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ആ മനുഷ്യന് കഴിഞ്ഞുള്ളു.

വാണിയത്തു അജയന്റെ മകളെ കല്യണം കഴിഞ്ഞു മൂന്നാം പക്കം തിരികെ കൊണ്ടേ വിട്ടു എന്ന വാർത്ത ആ കൊച്ചു ഗ്രാമത്തിൽ പരക്കാൻ അധികം നേരം വേണ്ടി വന്നില്ല.

നഗരത്തിൽ നിന്ന് വിദ്യാഭ്യാസവും സമ്പത്തും സൗന്ദര്യവും മാന്യമായ ജോലിയും സൽസ്വഭാവിയും സുമുഖനും ആയ യുവാവിന്റെ ആലോചന പെണ്ണിന്റെ ഭാഗ്യം ആയി കണ്ടവർ പുതുമോടി തീരും

മുന്നേയുള്ള തിരികെ വരവ് ആശ്ചര്യത്തോടും പിന്നെ ആകാംഷയോടും കൂടെ നോക്കി കണ്ടു. പിന്നാലെ അവരുടേതായ വ്യാഖ്യനങ്ങളും പിറന്നു.

എല്ലാം കഴിഞ്ഞു ഇന്ന് ആറു മാസം ആയി. ഇതിനോടകം ഒരിക്കൽ പോലും അച്ഛൻ കാരണം അന്വേഷിച്ചിട്ടില്ല. എന്നെ തിരികെ വീട്ടിൽ ആക്കിയ ശേഷം ദർശേട്ടനും അമ്മ പോയി . അതിനു ശേഷം ഈ റൂമിൽ കയറിയ ഞാൻ ആർത്തലച്ചു കരഞ്ഞു

എന്റെ തലയിണയിൽ മുഖം പൊത്തി. അതിനാവസാനം എപ്പോയോ കണ്ണുകളെ മയക്കം ബാധിച്ചു …പാടത്തു തൂമ്പ പിടിച്ചു പരുപരുത്ത ആ കൈവെള്ളയുടെ സ്പർശത്തിൽ കണ്ണുകൾ തുറക്കുവാൻ ശ്രെമിക്കുമ്പോൾ അവയ്ക്ക് വല്ലാത്ത ഭാരം തോന്നി.

മിഴികൾ ആയസപ്പെട്ടു തുറന്നു നോക്കുമ്പോൾ തന്നെ നോക്കിയിരിക്കുന്ന അച്ഛനെയാണ് കാണുന്നത്… നേരെ ആ നെഞ്ചിലേക്ക് ചായുമ്പോൾ ആ കൈകൾ തലോടുന്നുണ്ടായിരുന്നു….

“ഞാൻ ഒന്നും ചെയ്തില്ലച്ച …നിക്കറിയില്ല ഞാൻ എന്താ ചെയ്തതെന്ന്…നിക്കറിയില്ല..എന്തിനാ ന്നെ….”

“ഉം.ആര് അറിഞ്ഞില്ലേലും നിന്റെ അച്ഛനറിയാം അച്ഛന്റെ മോളേ….” ആ വാക്കുകളിൽ ഉണ്ടായിരുന്നു ഈ മകളോടുള്ള വിശ്വാസം.

ആറുമാസത്തിന് ശേഷം ഡിവോഴ്‌സ് നോട്ടീസ് കിട്ടുമ്പോൾ ആകെ മരവിപ്പ് മാത്രം ആയിരുന്നു. തുടർന്ന് കോടതിയും വക്കീലും ഒക്കെ ആയുള്ള ഈ നടത്തിനിടയിലും ഞാൻ ചിന്തിച്ചത് ഒരു

രാത്രി ഇരുണ്ടു വെളുത്ത നേരം കൊണ്ട് എന്നിൽ കണ്ട തെറ്റ് എന്താണെന്നായിരുന്നു. അത് ഒരു ചോദ്യമായി തന്നെ നിലകൊണ്ടു ഞങ്ങളുടെ രണ്ടാമത്തെ കൗണ്സിലിംഗ് സെക്ഷൻ വരെ.

” അതേ മാഡം എനിക്ക് കന്യകയായ ഒരു ഭാര്യേ ആണ് വേണ്ടത്…അല്ലാതെ….” ഇതും പറഞ്ഞു അവജ്ഞയോടെ എന്നെ നോക്കുന്ന ദർശേട്ടന്റെ മുഖത്തേക്ക് ഞെട്ടലോടെ മാത്രമേ നോക്കാൻ

സാധിച്ചുള്ളൂ. ഞാൻ ആ വാക്കുകളെ ഖണ്ഡിക്കുവാൻ പലകുറി ശ്രേമിച്ചെങ്കിലും സാധിച്ചില്ല..കൗണ്സിലരും അവസാനം സെഷൻസ് ഫെയിലിയർ ആയി കോടതി വിധിക്കായി വിട്ടു.

കല്യാണം കഴിഞ്ഞു ഞാൻ പോകുമ്പോൾ വീട്ടിൽ അച്ഛൻ തനിയെ ആകുമല്ലോ എന്ന ചിന്ത മാത്രം ആയിരുന്നു എന്നിൽ സങ്കടം നിറച്ചത്. അച്ഛനെ തനിയെ ആക്കാൻ ഇഷ്‌ടമില്ലാത്തത് കൊണ്ടാണ് ഡിഗ്രി

ഇവിടെ അടുത്തുള്ള പാരലൽ കോളേജിൽ ചെയ്തത്.
അച്ഛനെ കുറിച്ചുള്ള വേവലാതി ദർഷശേട്ടന്റെയും അമ്മയുടെയും സ്നേഹപൂര്ണമായ ഇടപെടലിലൂടെ ആശ്വാസം നേടി.

കല്യാണം ഉറപ്പിച്ച നാൾ മുതൽ ഫോണിലൂടെ ഉള്ള സംസാരം അമ്മയോടും ദർശേട്ടനോടും ഉള്ള അകൽച്ച കുറച്ചിരുന്നു. എങ്കിലും അമ്മ കയ്യിൽ തന്ന പാലും ആയി ആ മുറിയിലേക്ക് കടക്കുമ്പോൾ വല്ലാത്ത നെഞ്ചിടിപ്പും

വിറയലും വന്നു പൊതിഞ്ഞു. ചെറു ചിരിയോടെ എന്നെ വരവേറ്റു നെറുകയിൽ ചെറു ചുംബനം നൽകി നെഞ്ചോട് ചേർത്തു ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു.

അതിരാവിലെ ഉണർന്ന് കുളിച്ചു നെറുകയിൽ ചുവപ്പ് പടർത്തുമ്പോൾ എന്നിൽ വല്ലാത്ത നിർവൃതി ഉണ്ടായിരുന്നു. മകൾ എന്നതിൽ ഉപരി ഭാര്യയിലേക്കുള്ള മാറ്റം.
അമ്മയോടൊപ്പം രാവിലത്തെക്കുള്ള ആഹാരം ഉണ്ടാക്കാൻ കൂടുമ്പോൾ നിറഞ്ഞ സന്തോഷം മാത്രം ആയിരുന്നു. കാരണം ആദ്യമായാണ് അമ്മയുടെ സ്നേഹം അറിയുന്നത്.

വെറുതെ വീടിനു ചുറ്റും നടന്നു തിരികെ വന്ന ഞാൻ ഹാളിൽ ഇരുന്ന് സംസാരിക്കുക ആയിരുന്ന അമ്മയെയും ഏട്ടനേയും നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. കയ്യിൽ ഇരുന്ന മാമ്പഴം നന്നായി കഴുകി പൂളി ഹാളിൽ എത്തുമ്പോൾ ‘അമ്മ മാത്രമേ

ഉള്ളു.ഏട്ടനെ വിളിക്കാൻ ചെന്ന ഞാൻ കാണുന്നത് അലക്കാൻ മാറ്റിയിട്ട ബെഡ്ഷീറ്റും പിടിച്ചു നിക്കുന്ന ആളെ ആണ്. എന്നെ കണ്ടതും ആൾ പെട്ടന്ന് തന്നെ അത് അവിടെയിട്ടു. തന്നെ കണ്ടു പരിഭ്രമിച്ച ആ മുഖത്തേക്ക് നോക്കി എന്തെങ്കിലും ചോദിക്കും മുന്നേ ആൾ എന്നെയും കൂട്ടി അമ്മക്ക് അരികിൽ എത്തി.

ആ മേശക്ക് ചുറ്റും ഞങ്ങൾ മൂന്നുപേർ ഇരിക്കുമ്പോഴും എന്തോ ഒരസ്വസ്ഥത കളിയാടിയിരുന്നു. എന്നെ മറച്ചു അവർ തമ്മിൽ എന്തെല്ലാമോ കണ്ണുകൾ കൊണ്ട് സംസാരിച്ചു. എന്താണെന്ന് ചോദിക്കാൻ കരുതി എങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. ആ വീടിന്റെ തൊടിയിലും മുറ്റത്തെ

ചെറു പൂന്തോട്ടത്തിലുമായി ആ ദിവസം ചിലവഴിച്ചു. ഈ സമയം എല്ലാം അമ്മയും മകനും തമ്മിൽ എന്തെല്ലാമോ ചെറു ശബ്ദത്തിൽ സംസാരിച്ചു. അത്തായത്തിന് മുന്നിൽ ഇരിക്കുമ്പോൾ അമ്മയുടെ മുഖം ഇതുവരെ ഞാൻ കാണാത്ത ഭാവത്തിൽ ആയിരുന്നു. എന്തോ ഒരകൽച്ച.

അന്ന് രാത്രി എന്നരികിൽ വന്ന ദർശേട്ടൻ എന്റെ വികാരത്തെ ഉണർത്തി എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതിനു പകരം വല്ലാത്ത വ്യഗ്രതയിൽ എന്നിലെ പെണ്ണിനെ അറിഞ്ഞു. തലേ രാത്രിയിലെ ലാളനങ്ങൾ കൊതിച്ച എന്നെ മാറ്റി കിടത്തി ആൾ ഉറക്കത്തെ കൂട്ടു പിടിച്ചു.

തലേ രാത്രിയിലെ ആളുടെ പെരുമാറ്റം വല്ലാതെ വിഷമിപ്പിച്ചു എങ്കിൽ തന്നെയും ചെറു പുഞ്ചിരിയോടെ അമ്മക്കരികിലെത്തി.അവിടെയും എന്തോ അകൽച്ച ഫീൽ ചെയ്തു. എന്തോ വല്ലാത്ത നൊമ്പരം ഇരച്ചെത്തി തുടങ്ങി..

അന്നത്തെ ദിവസം അമ്മയോ ഏട്ടനോ എന്നോട് അധികം സംസാരിച്ചില്ല. കുറച്ചു സമയം കൊണ്ട് തന്നെ ഒരുപാട് അകന്നു പോയിരിക്കുന്നു. അടുക്കാൻ ശ്രേമിക്കും തോറും അവർ ദൂരേക്ക് പാഞ്ഞു.

അന്ന് രാത്രി ഞാൻ ഉറക്കം പിടിച്ച ശേഷം മാത്രം ആണ് ആൾ മുറിയിലേക്ക് വന്നത് അതുവരെയും അമ്മയും മകനും സംസാരത്തിൽ ആയിരുന്നു. എന്റെ നിഴൽ വരുമ്പോൾ അവസാനിക്കുന്ന ചർച്ചകൾ.

അതിരാവിലെ എന്നെ വിളിച്ചുണർത്തി റെഡി ആകാൻ പറഞ്ഞു വിടുന്ന ഏട്ടനെ തെല്ലൊരു അത്ഭുദത്തോടെ ഞാൻ നോക്കി. വീട്ടിലേക്ക് പോകാൻ ആണെന്നുള്ള പറച്ചിലിൽ എന്റെ പ്രവർത്തികളും വേഗത്തിൽ ആയി.

വണ്ടിയിൽ കയറുമ്പോൾ ആണ് അമ്മയും കൂടെ ഉണ്ടെന്നറിയുന്നത്. സന്തോഷത്തോടെ ഉള്ള ആ യാത്രയിൽ അവർ ഇരുവരും മൗനത്തിൽ ആയിരുന്നു. അച്ഛനെ കാണുവാൻ ഉള്ള കൊതിയിലും ആഹ്ലാദത്തിലും മറ്റൊന്നും എന്റെ കാഴ്ചയിൽ നിറഞ്ഞില്ല.

ഏട്ടന്റെ വാശിയിൽ ഞാനും ഡിവോഴ്സിന് സമ്മതം മൂളി. കോടതിയിൽ അവസാന പേപ്പറിലും ഒപ്പിട്ട് ഇറങ്ങുമ്പോൾ ഏട്ടന്റെ മുഖത്തു എന്നോട് പുച്ഛമോ അവജ്ഞയോ ഒക്കെ ആയിരുന്നു. ഏട്ടന്റെ ‘അമ്മ എന്നെയും അച്ഛനെയും കണ്ടതെ മുഖം ചുളിച്ചു.

കൈയ്യിൽ ഇട്ട മോതിരവും കഴുത്തിൽ കെട്ടിയ താലിയും ആ കൈകളിലേക്ക് വെച്ചു കൊടുക്കുമ്പോൾ ഉള്ളൊന്നുലഞ്ഞു.

” അതേ ആദ്യ വേഴ്ചയിൽ ബെഡിൽ ഇറ്റു വീഴുന്ന രണ്ടുതുള്ളി രക്തകറയാണ് പെണ്ണിന്റെ വിശുദ്ധിയുടെ ആധാരമെന്ന മിഥ്യാധാരണ ഒന്ന് മാറ്റിയിട്ട് വേണം ഇനി ഒരുവളെ കൂടെ കൂട്ടാൻ…കാരണം കായിക മത്സരങ്ങളിലും സൈക്കിൾ ചവിട്ടുകയും

പോലുള്ള കായികക്ഷമമായ കാര്യങ്ങൾ ചെയ്യുമ്പോൾ അവൾ പോലും അറിയാതെ അവളുടെ കന്യാചരമ്മം അങ്ങ് പൊട്ടും…അങ്ങിനെ സംഭവിച്ചാൽ പിന്നീട് അവളുടെ ആദ്യ ബന്ധപ്പെടലിൽ നിങ്ങൾ അന്വേഷിച്ച രക്തത്തുള്ളി കണ്ടെന്ന് വരില്ല.

അതിനർത്ഥം അവൾ കന്യക അല്ല എന്നോ വിവാഹത്തിന് മുന്നേ മറ്റൊരു വേഴ്ച്ച നടത്തിയവൾ ആണെന്നോ അർത്ഥമില്ല. ഏതായാലും അടുത്ത വിവാഹ ജീവിതത്തിന് എന്റെ

ആശംസകൾ..” എന്നു അയാളുടെ മുഖത്തു നോക്കി പറഞ്ഞു വെളിയിലേക്ക് പോകുമ്പോൾ നിറഞ്ഞ കണ്ണുകളെ അമർത്തി തുടയ്ക്കുമ്പോൾ ഓർത്തത് ഇന്നും

ചിലരുടെയെങ്കിലും ഉള്ളിൽ നിറഞ്ഞിരിക്കുന്ന ലൈംഗീകതയെ കുറിച്ചുള്ള അജ്‌ഞതയെ ആണ്. അതിൽ വിദ്യാഭ്യാസവും സാമൂഹ്യപദവിയും ഒന്നും ഒരു ഘടകമേ അല്ല.

 

Leave a Reply

Your email address will not be published. Required fields are marked *