ബലാൽക്കാരമായി നമ്മുടെ ശരീരം ഒരാൾ സ്വന്തമാക്കുക എന്നാൽ അത് എത്രത്തോളം ഭീകരമാണെന്നത് പറഞ്ഞറിയിക്കുക അസാധ്യമാണ്

(രചന: Jk)

“” ഇതിനൊരു തീർപ്പ് ഞാൻ പറയാം!! അവൻ നിങ്ങടെ മോളെ കല്യാണം കഴിക്കാൻ തയ്യാറാണ്!!

വെറുതെ ഇതൊക്കെ കേസ് ആക്കണം പിന്നെ അതിന്റെ പുറകെ പോയി ഈ ജന്മം തീരും പിന്നെ കേട്ടാൽ അറക്കുന്ന കുറെ ചോദ്യങ്ങളും ഉണ്ടാകും.. വെറുതെ എന്തിനാ ആ പണിക്കൊക്കെ നിൽക്കുന്നത് ഇപ്പോൾ ഞാൻ പറയുന്നതുപോലെ കേട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മാനം എങ്കിലും പോവില്ല!!!””

പോലീസ് എസ് ഐ അങ്ങനെ പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ചെറിയൊരു ആശ്വാസം കണ്ടു അതുതന്നെ നോക്കിനിൽക്കുകയായിരുന്നു മാളവിക..

“””” എനിക്ക് അയാളെ വിവാഹം കഴിക്കാൻ പറ്റില്ല!!!””””ഒറ്റവാക്കിൽ ഉത്തരം കൊടുത്തപ്പോൾ എല്ലാവരും ഒരു നികൃഷ്ടജീവിയെ പോലെ അവളെ നോക്കുന്നുണ്ടായിരുന്നു..

“”” പിന്നെ എന്ത് ചെയ്യാനാടീ നിന്റെ വിചാരം!!! താഴെ ഒരു ചെറുക്കൻ ഉണ്ട് അവന് പുറത്തിറങ്ങി നടക്കണ്ടേ!! നിന്റെ ഈ അച്ഛൻ വല്ല വിഷവും വാങ്ങി തിന്നു ചാവണോ??? “””

അമ്മ കരച്ചിലും പറച്ചിലും തുടങ്ങിയിരുന്നു ഇതേവരെ തന്റെ കൂടെ നിൽക്കും എന്ന് കരുതിയവരാണ് ഇത്രമേൽ മാറിയത് അച്ഛനെ നോക്കി ഒന്നും മിണ്ടാതെ അമ്മ പറഞ്ഞതിന് അനുകൂലിച്ച് എന്നവണ്ണം നിൽക്കുന്നുണ്ട്…

ഇവർക്കെല്ലാം ഇത്രത്തോളം മാറ്റം ഉണ്ടാകും എന്ന സ്വപ്നത്തിൽ പോലും കരുതിയില്ല!!!

തന്നോട് ആരെയാണ് വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ ആളെ ആ ട്രോമയിൽ നിന്ന് ഇതുവരെ കരകയറിയിട്ട് പോലുമില്ല ആ ആളെ ജീവിതകാലം മുഴുവൻ ഭർത്താവായി കൂടെ നിർത്തണമെന്ന്

പറയുന്നത് എന്ത് ന്യായമാണ് മാളവിക ചിന്തിച്ചു അവൾക്ക് കരച്ചിൽ ഒന്നും വരുന്നുണ്ടായിരുന്നില്ല പകരം ആകെക്കൂടി ഒരു മരവിപ്പ് ആയിരുന്നു..

അച്ഛനും അമ്മയും ജോലിയുള്ളവരാണ് അമ്മൂമ്മയുടെ കൂടെയാണ് തന്റെ ബാല്യം മുഴുവൻ ഉണ്ടായിരുന്നത് സ്കൂളിൽ ചേർക്കുന്നത് വരെ അമ്മൂമ്മയായിരുന്നു ലോകം ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനും സ്കൂളിൽ അധ്യാപികയായ അമ്മയും പോയി കഴിഞ്ഞാൽ അമ്മൂമ്മയാണ് കൂടെ ഉണ്ടാവാറ്..

സ്കൂളിൽ ചേർത്തതിൽ പിന്നെ താനും പോകും. അമ്മൂമ്മ തന്നെയാവും വീട്ടിൽ എങ്കിലും അവധി ദിവസങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു അമ്മൂമ്മയുടെ കഥകൾ കേൾക്കാൻ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ…

താൻ കോളേജിൽ എത്തിയപ്പോഴും അമ്മൂമ്മ കഥ പറച്ചിലും കൂടെ കിടത്തി ഉറക്കമൊന്നും നിർത്തിയിട്ടില്ലായിരുന്നു അമ്മൂമ്മയ്ക്ക് എപ്പോഴും താനൊരു കുഞ്ഞായിരുന്നു..

അമ്മൂമ്മയ്ക്ക് വയ്യായ്കകൾ ഏറെയായി ആ മുറിവിട്ട് പുറത്തേക്ക് വരാതെയായി…അങ്ങനെ വയ്യാതെ ആയതാണ് എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ ആയത്,

അവിടുത്തെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകൻ ഒരു ദിവസം ആ വഴിക്ക് കയറിവന്നു ഞാനും അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ അയാൾ അല്പം വെള്ളം തരാമോ എന്ന് ചോദിച്ചു വെള്ളം എടുക്കാൻ പോയ തക്കത്തിന് അയാൾ അകത്തു കയറി എന്നെ ആക്രമിച്ച് കീഴടക്കി….

അമ്മൂമ്മ ഗുളിക കഴിച്ച് തളർന്നുറങ്ങുകയായിരുന്നതുകൊണ്ട് ഞാൻ വിളിച്ചതൊന്നും കേട്ടില്ല കൂടുതൽ ബഹളം ഉണ്ടാക്കാതിരിക്കാൻ അയാൾ എന്റെ വായിൽ തുണി കുത്തി നിറച്ചിരുന്നു…

ബലാൽക്കാരമായി നമ്മുടെ ശരീരം ഒരാൾ സ്വന്തമാക്കുക എന്നാൽ അത് എത്രത്തോളം ഭീകരമാണെന്നത് പറഞ്ഞറിയിക്കുക അസാധ്യമാണ് അത്രമേൽ ശാരീരികമായും മാനസികവുമായി നമ്മൾ ശിഥിലമാകും…

ഒരുതരം ഡിപ്രഷൻ മോഡിലേക്ക് പോകും പിന്നെ ജീവിച്ചിരിക്കാൻ പോലും തോന്നില്ല നമുക്ക് സ്വന്തമായി ഒന്നുമില്ല എന്ന് തോന്നും ഈ ലോകത്തോട് തന്നെ വെറുപ്പാകും…

അങ്ങനെയൊരു അവസ്ഥയിൽ തന്നെയായിരുന്നു ഞാനും പക്ഷേ, കുറേ കൗൺസിലിംഗും പ്രിയപ്പെട്ടവരുടെ ചേർത്തു പിടിക്കലുകളും ആയി എങ്ങനെയൊക്കെയോ അതിൽ നിന്ന് കരകയറി തുടങ്ങി…

ആ രാഷ്ട്രീയപ്രവർത്തകനും മകനും ഒരുപാട് പിടിപാടും ഒക്കെ ഉണ്ടായിരുന്നു അയാളുടെ പേരിൽ കുറെ ഇതുപോലുള്ള കഥകൾ കേട്ടിട്ടുണ്ട് അയാളുടെ പേരിൽ കേസ് കൊടുക്കണം എന്നത് എന്റെ തീരുമാനമായിരുന്നു അച്ഛനും അമ്മയും അന്നേരം അതിന് കൂട്ടുനിന്നു പക്ഷേ കേസ് സ്റ്റേഷനിൽ എത്തിയപ്പോൾ അയാൾ എന്നെ വിവാഹം കഴിക്കാം എന്നായി…

അതോടെ എനിക്ക് കൂട്ടുനിന്ന എന്റെ അച്ഛനും അമ്മയും അവരുടെ അഭിപ്രായം മാറ്റി വിവാഹം കഴിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി എന്നായിരുന്നു അവരുടെ പക്ഷം ഒന്ന് കാണാൻ പോലും ഇഷ്ടമല്ലാത്ത ലോകത്ത് ഏറ്റവും കൂടുതൽ

ഞാൻ വെറുക്കുന്ന ആളെ വിവാഹം കഴിക്കാൻ അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു പറ്റില്ല എന്ന് പറഞ്ഞതും ഞാൻ അഹങ്കാരിയായി മാറി പിന്നെ അയാളെക്കാൾ തെറ്റ് ഞാൻ ചെയ്തതു പോലെയായി എല്ലാവരുടെയും ഭാഷ്യം….

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു അപ്പോഴാണ് വക്കീൽ ആന്റി എന്റെ കൂടെ നിന്നത്….. എനിക്ക് വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാണ് എന്ന് പറഞ്ഞു. അച്ഛനും

അമ്മയും നിർദാക്ഷിണ്യം കയ്യൊഴിഞ്ഞു… അവരെ തനിക്ക് വേണമെന്ന് ഉണ്ടെങ്കിൽ ഈ വിവാഹത്തിന് സമ്മതിച്ച് വീട്ടിലേക്ക് വരാൻ വേണ്ടി പറഞ്ഞു… ഞാൻ പറ്റില്ല എന്ന് പറഞ്ഞ് വക്കീൽ ആന്റിയുടെ കൂടെ പോയി….

കൊടികുത്തിയ പല അഡ്വക്കേറ്റ്സും അയാൾക്ക് വേണ്ടി ഹാജരായി പക്ഷേ വക്കീലാൻഡിക്ക് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു ഈ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അതുകൊണ്ടുതന്നെ അയാൾക്ക്

പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ ആന്റിക്ക് പറ്റി ഞങ്ങൾ ഈ കേസുമായി മുന്നോട്ടുപോകുന്നു എന്ന് കണ്ടപ്പോൾ വേറെയും ഒരു പെൺകുട്ടിയുടെ വീട്ടുകാർ ഞങ്ങൾക്ക് സപ്പോർട്ട് ആയി വന്നിരുന്നു അയാൾ ഇതേ പോലെ ചതിച്ച ഒരു പെൺകുട്ടിയുടെ വീട്ടുകാർ..

ആ കുട്ടി പക്ഷേ ഇപ്പോൾ ജീവിച്ചിരിപ്പില്ല… വക്കീല ആന്റിയെ പോലെ അവളെ മനസ്സിലാക്കാൻ ചേർത്തുപിടിക്കാൻ ഒരാളില്ലാത്തതു കൊണ്ടായിരിക്കാം അവർ നേരത്തെ തന്നെ മരണത്തെ സ്നേഹിച്ചത്…

അന്നത്തെ ആ കുട്ടിയുടെ മരണത്തിന് കാരണം അയാൾ ആണെന്ന് പറഞ്ഞ് എതെല്ലാമോ തെളിവുകൾ അവർ കാണിച്ചു കൊടുത്തിരുന്നു അവർ തമ്മിൽ പ്രണയത്തിലായിരുന്നു അന്നേരം ഉണ്ടായിരുന്ന ഫോൺ കോൾസും പിന്നീട് അവളെ ചതിച്ചതിനുശേഷം അയാൾ

രക്ഷപ്പെടാൻ നോക്കുന്നതും എല്ലാം കൂടി ആയപ്പോൾ അയാൾക്ക് നല്ല ശിക്ഷ തന്നെ കിട്ടിയിരുന്നു ഇതിനിടയിൽ കോംപ്രമൈസിനും എത്തിയിരുന്നു അവർ പലതരത്തിൽ പറഞ്ഞ എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു ഒന്നിനും

തയ്യാറായിരുന്നില്ല എന്നെ സംബന്ധിച്ചിടത്തോളം അയാൾ ഈ ലോകത്ത് ഏറ്റവും നീകൃഷ്ടനായ ഒരാളായിരുന്നു….

പിന്നീട് എന്നോട് തുടർന്ന് പഠിക്കാനും ഒരു നല്ല ജോലി നേടാനും എല്ലാം മോട്ടിവേറ്റ് ചെയ്തത് വക്കീലാന്റിയായിരുന്നു….

ഞാനും പഠിച്ച് നല്ലൊരു ജോലി നേടിയെടുത്തു… അച്ഛനെയും അമ്മയെയും ഞാൻ പോയി കണ്ടിരുന്നു ഇപ്പോഴും അവർക്ക് എന്നോടുള്ള നീരസം മാറിയിട്ടില്ല എങ്കിൽ പിന്നെ വെറുതെ

അവരെ ബുദ്ധിമുട്ടിക്കാൻ അങ്ങോട്ട് ചെല്ലേണ്ട എന്ന് കരുതി ആ ഒരു അധ്യായം എന്നന്നേക്കുമായി അടച്ചു പിന്നീട് എന്റെ ജീവിതം മുഴുവൻ സോഷ്യൽ വർക്കിന് വേണ്ടി ഉപയോഗിച്ചു കാരണം എന്നെപ്പോലെ ഒരുപാട് പെൺകുട്ടികൾ ഉണ്ട് ഒരു പക്ഷേ എനിക്ക് ആന്റിയുടെ കൈത്താങ്ങ് അന്ന്

കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല അതുപോലെ ഒരുപാട് പേർക്ക് താങ്ങാവണം എന്ന് എനിക്കും തോന്നി…

ആന്റി ഇപ്പോൾ എന്റെ അമ്മയുടെ സ്ഥാനത്താണ് ഇത്തിരി സമയം കിട്ടിയാൽ ആന്റിയുടെ അരികിലേക്ക് ഓടിച്ചെല്ലും…””” എന്തിനാ അനനെന്റെ കൂടെ നിന്നത്?? “”

എന്ന് ഒരിക്കൽ ഞാൻ ആന്റിയോട് ചോദിച്ചിരുന്നു അന്നേരം ആന്റി എന്നെ ചേർത്തുപിടിച്ചു പറഞ്ഞു,നമ്മളെല്ലാം ഒരു തൂവൽ പക്ഷികളാണ് കുട്ടി!!!!”””

Leave a Reply

Your email address will not be published. Required fields are marked *