നി ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ പെണ്ണെ……….ടി നി പോയി ഡോക്ടറേ വിളിച്ചിട്ട് വാ കഴിക്കാൻ ആയി……. വേണി പറയുന്നത്

 

നിശ്വാസം
(രചന: സൂര്യ ഗായത്രി)

കണ്മുന്നിൽ ഒരു ദീർഘ നിശ്വാസത്തോടെ ആ ജീവനും മറയുമ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീഴുന്നത് നിസ്സഹായതയോടെ മാത്രമേ അവർക്കു കണ്ടുനിൽക്കാൻ കഴിഞ്ഞുള്ളു…

അവസാന ശ്വാസം വലിക്കുമ്പോൾ പ്രിയപെട്ടവരുടെയൊക്കെ മുഖം കണ്മുന്നിൽ തെളിയുമായിരിക്കും..

ഡോക്ടർക്കൊപ്പം ഐ സി യു വിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ വീണ്ടും ഒരു മരണത്തിനു കൂടി അവൾ സാക്ഷി ആയി……

Dr സായി മഹേശ്വർ എന്നെഴുതിയ റൂമിലേക്ക്‌ കടക്കുമ്പോൾ സിസ്റ്റർ നേഹ ഒന്ന് ശ്വാസം എടുത്തു വിട്ടു….

ഞാൻ തന്നെ നോക്കി ഇരിക്കുവായിരുന്നു… വാടോ നമുക്ക് ഓരോ കോഫി കുടിക്കാം ആ ഫ്ലാസ്കിൽ ഉണ്ട് താൻ അത് ഒഴിച്ച് എടുക്കു……

എനിക്ക് വേണ്ട ഡോക്ടർ…. നേഹ പതിയെ പറഞ്ഞു…..തനിക്കും എനിക്കും വേണം…… സായി എഴുനേറ്റു കോഫി പകർന്നു അവൾക്കു മുന്നിലായി കൊണ്ട് വച്ചു……

ടേബിളിന്റെ മുകളിൽ കയറി ഒരു കാൽ നിലത്തു കുത്തി ഇരുന്നു… എന്താ നേഹ എന്താ തനിക്കു പറ്റിയത്….. ഇന്ന് ആ ഡെത്ത് കേസ് കണ്ടിട്ട് ആണോ….

ഡോ….ആ പേഷ്യന്റ് റിക്കവർ ചെയ്യില്ല എന്ന് നമുക്ക് അറിയാമായിരുന്നല്ലോ പിന്നെ എന്താ…. ജീവൻ രക്ഷിക്കാൻ നമ്മൾ കഴിയുന്നതും ശ്രമിച്ചില്ലേ….

ഇതൊക്കെ ഈ ഫീൽഡിൽ സാധാരണയാണ്… ആസ് എ ഡോക്ടർ എനിക്കും വിഷമം ഉണ്ട്…

പക്ഷെ മനുഷ്യ ശരീരത്തിലെ ജീവന്റെ തുടിപ്പുകൾ മനസിലാക്കുന്ന അതെ പോലെ തന്നെ ആണ് മരിച്ച ഒരാളുടെ ഡെത്ത് ഡിക്ലയർ ചെയ്യുന്നതും.

നമ്മൾ അത് ചെയ്തു….. പേഷ്യന്റിന്റെ റിലേറ്റീവ്സിനെ അറിയിച്ചേ മതിയാകു…… .. ഇതൊക്കെ സർവ്വ സാധാരണം ആണ്….

തന്നെ ഡോക്ടർ കൃഷ്ണജ എന്റെ അടുത്ത് ആക്കിയത് തന്നെ ബോൾഡ് ആയ ഒരു നേഴ്സ് ആക്കി മാറ്റാൻ ആണ്… ഇതിപ്പോൾ ഞാൻ തന്റെ ഒപ്പം കൂടി ഒരു സില്ലി ഡോക്ടർ ആയി എന്നാണ് എനിക്ക് തോന്നുന്നത്….

സായി നേഹയെ ചേർത്ത് പിടിച്ചു… ഇങ്ങനെ ഒരു തൊട്ടാവാടി ആണോ ഡോക്ടർ സായി മഹേശ്വറിന്റെ പെണ്ണ്….

പെട്ടെന്ന് ആണ് ഡോർ തള്ളി തുറന്നു.. ഹെഡ് നേഴ്സ്.. മയൂര അവിടേക്കു വന്നത്…… പെട്ടെന്ന് നേഹ സായിയിൽ നിന്നും അകന്നു മാറി…..

മയൂര മുഖത്തെ ചമ്മൽ മറച്ചു…..എന്താ സിസ്റ്റർ…….ഡോക്ടർ എമർജൻസി ആയി ഒരു കേസ് ഐ സി യു വിൽ വന്നിട്ടുണ്ട് ഡോക്ടർ കൃഷ്ണജ വന്നിട്ടുണ്ട്….

സിസ്റ്റർ പൊയ്ക്കോള്ളു ഞാൻ ഉടനെ വരാം….മയൂര നേഹയെ ഒന്ന് നോക്കി വേഗം പുറത്തേക്കു ഇറങ്ങി…..സായി നേഹയെയും കൂട്ടി വേഗത്തിൽ ഐ സി യു വിലേക്കു നീങ്ങി…..

ഏകദേശം നാൽപ്പത് വയസിനോട് അടുത്ത് പ്രായമുള്ള ഒരാൾ ആ ത്മഹത്യ ചെയ്തു.. പക്ഷെ ആരോ കണ്ടു ഇവിടെ എത്തിക്കുമ്പോൾ ചെറിയ അനക്കം ഉണ്ടായിരുന്നു…. പക്ഷെ ഇപ്പോൾ…….

ബന്ധുക്കളെ അറിയിക്കണം പോലീസിൽ വിവരം അറിയിക്കണം….. Dr കൃഷ്ണജ് icu വിനു മുന്നിൽ നിന്നവരോട് സംസാരിച്ചു.. ബോഡി പോസ്റ്റുമോർട്ടം കഴിഞ്ഞു നാളെ കിട്ടു ഇന്ന് മോർച്ചറിയിലേക്ക് മാറ്റും…

ഡോക്ടർ നേരെ സായിയുടെ കേബിനിലേക്കു ആണ് പോയത്.. പിന്നാലെ സായിയും എന്തുകൊണ്ടോ നേഹ അവർക്കു പിന്നാലെ പോയില്ല നേരെ നഴ്സിംഗ് റൂമിലേക്ക്‌ ചെന്നു….

അവിടെ നേഹയുടെ കൂട്ടുകാരി വാണി ഉണ്ടായിരുന്നു… എന്ത് പറ്റി പെണ്ണെ എന്താ മുഖം വല്ലാതെ ഇരിക്കുന്നെ…..

നേഹ വാണിക്ക് നേരെ മുഖം ഉയർത്തി നോക്കി.. ഇന്ന് സായി ഡോക്ടറിനൊപ്പം രണ്ടു ഡത് കേസ് അറ്റൻഡ് ചെയ്യേണ്ടി വന്നു. ആകെ മനസിന്‌ വല്ലായിമ ഞാൻ ലീവ് എടുത്താലോ എന്ന് ആലോചിക്കുവാ…

പിന്നെ നന്നായിരിക്കും.. നി അങ്ങോട്ട്‌ ലീവ് പറഞ്ഞു പോകുന്നതിന്റെ പുറകെ സായി ഡോക്ടർ കൂടി ഇറങ്ങും.

പിന്നെ അത് മതി മയൂര സിസ്റ്റർക്കു പറഞ്ഞു ചിരിക്കാൻ…. അല്ലെങ്കിൽ തന്നെ അവർക്കു നിന്നെ കണ്ടൂടാ… വേണി പറഞ്ഞു നിർത്തി….

ഇന്നു അല്ലെങ്കിൽ തന്നെ എന്നെയും ഡോക്ടറേയും മാഡം കാബിനിൽ വച്ചു കണ്ടു…. അപ്പോൾ ഞാൻ സായി ഡോക്ടറിന്റെ കൈക്കുള്ളിൽ ആയിരുന്നു… അപ്പോൽ തന്നെ അവർ ഡോർ തുറന്നു റൂമിലേക്ക്‌ .. വന്നു..

ഇപ്പോഴാണ് കോറം തികഞ്ഞത്…. ഞാൻ ഇപ്പോൾ വിചാരിച്ചതെ ഉള്ളു ഈ പെണ്ണുമ്പിളക്ക് ഇന്ന് എന്താ ഇത്രേം കലിയെന്നു…. കുറെ നേരമായി കയ്യിൽ കിട്ടുന്നവരെ എല്ലാം എടുത്തു കുടയുന്നു… പാവം നിർമ്മല സിസ്റ്റർ അവർക്കും കിട്ടി ആവശ്യത്തിന്………..

എന്റെ നേഹ ഞാൻ അതല്ല ആലോചിക്കുന്നേ… ആ മയൂര സിസ്റ്റർനു പ്രേമിക്കാൻ പറ്റിയ പ്രായം അല്ല സായി ഡോക്ടർ…

പിന്നെ ഇവർക്ക് ഇതു എന്തിന്റെ കേടാണ് എന്ന്……. പിന്നെ ഞാൻ തന്നെ അതിനു ഉത്തരം കണ്ടെത്തി…. പ്രായം ആയിട്ടും കെട്ടാത്തതിന്റെ എനക്കേടാണ്….

പറഞ്ഞു കഴിഞ്ഞതും മയൂര സിസ്റ്റർ നഴ്സിംഗ് റൂമിലേക്ക്‌ കയറി വന്നു….. നേഹ സിസ്റ്റർ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ലെ….

ആണ് സിസ്റ്റർ… നേഹ തപ്പി തടഞ്ഞു…ഇതു പ്രണയ ജോഡികൾക്ക് സല്ലപിക്കാൻ ഉള്ള ഇടമല്ല.. ഒരു ഹോസ്പിറ്റലിൽ ആണ് അത് മറന്നു പോകാതെ ഇരുന്നാൽ കൊള്ളാം…….

പിന്നെ വിവാഹം കഴിക്കാൻ ഉറപ്പിച്ചിരിക്കുന്നവർ എല്ലാം വിവാഹം കഴിച്ച ചരിത്രം ഇല്ല അതും കൂടി ഓർത്താൽ നന്ന്…..

പറഞ്ഞു കഴിഞ്ഞു മയൂര സിസ്റ്റർ നോക്കുമ്പോൾ മുന്നിൽ കയ്യും കെട്ടി തങ്ങളെ നോക്കി നിൽക്കുന്നു സായി ഡോക്ടർ……

സിസ്റ്റർ പറഞ്ഞത് ശെരിയാണ്… ഇതൊരു ഹോസ്പിറ്റലിൽ ആണ്… എന്ന്…. പിന്നെ പറഞ്ഞില്ലേ എല്ലാ സ്നേഹ ബന്ധവും വിവാഹത്തിൽ ചെന്നു അവസാനിക്കില്ലെന്നു….

അതും ശെരിയാണ്….. ഞങ്ങളുടെ ബന്ധം വിവാഹത്തിൽ അവസാനിക്കാതെ ഇരിക്കണം എങ്കിൽ ആരെങ്കിലും ഒരാൾ മരിക്കണം…… സിസ്റ്റർക്കു മനസിലായെങ്കിൽ പോകാം…..

മയൂരയുടെ മുഖം വിളറി വെളുത്തു.. ഒന്നും മിണ്ടാതെ മൂന്ന് പേരെയും കനപ്പിച്ചു ഒന്ന് നോക്കി സിസ്റ്റർ അവിടെ നിന്നും പോയി…

ഫ്ലാറ്റിനു മുന്നിൽ വണ്ടി നിർത്തി വേണിയും നേഹയും ഇറങ്ങി… ലിഫ്റ്റിൽ ഫോർത് ഫ്ലോറിൽ ഇറങ്ങി 2c യിലേക്ക് പോയി… രണ്ടുപേരും ഫ്രഷ് ആയി അടുക്കളയിൽ കയറി….

വേണി ഫ്രിഡ്ജിൽ ഇരുന്ന ചിക്കൻ വൃത്തിയാക്കി തുടങ്ങിയപ്പോൾ നേഹ ചപ്പാത്തിക്കു മാവുകുഴച്ചു അത് റെഡി ആക്കാൻ തുടങ്ങി……

നേഹയും വേണിയും നഴ്സിങ്ങിന് ഒന്നിച്ചു പഠിച്ചവർ ആണ്… വേണി എല്ലാകാര്യങ്ങൾക്കും സ്മാർട്ട്‌ ആണെങ്കിൽ നേഹ നേരെ തിരിച്ചാണ് എല്ലാത്തിനും പേടിയുള്ള ഒരു കുട്ടിയാണ്…

ജോലിക്ക് കയറുമ്പോൾ ഡോക്ടർ കൃഷ്ണജക്ക്‌ നേഹയോട് വല്ലാത്ത സ്നേഹം ആണ് അതുകൊണ്ട് അവളെ ഒന്ന് ബോൾഡ് ആക്കാൻ ആണ് ഡോക്ടർ സായി മഹേശ്വർ ന്റെ കൂടെ നിർത്തിയത്….

അതിൽ എല്ലാപേർക്കും ചെറിയ നീരസം ഉണ്ടെങ്കിലും കൃഷ്ണജ ഡോക്ടർ നെ പേടിച്ചു ആരും ഒന്നും മിണ്ടില്ല… ഇതിനിടയിൽ സായി ഡോക്ടർക്കു നേഹയോട് ചെറിയ താല്പര്യം തോന്നി അത് തുറന്നു പറഞ്ഞത് കൃഷ്ണജയോട് ആയിരുന്നു…….

സായി… ഇതൊരു നേരം പോക്കു ആയിട്ടാണെങ്കിൽ വേണ്ട.. അവൾ ഒരു പാവം ആണ്….

ശെരിക്കും ഇഷ്ട്ടം ആയിട്ടാണ് ഡോക്ടർ… എന്നാൽ ഞാൻ അത് നടത്തിതരുന്നതിൽ മുന്നിൽ കാണും…….

കാളിങ് ബെൽ നിർത്താതെ അടിക്കാൻ തുടങ്ങിയപ്പോൾ വേണി നേഹയെ നോക്കി.. നിന്റെ ഡോക്ടർ ഡോർ ചവിട്ടി പൊളിക്കും മുന്നേ ഒന്ന് പോ പെണ്ണെ…

പരത്തിയ ചപ്പാത്തി മാറ്റി വച്ചു നേഹ പോയി ഡോർ തുറന്നു…. ഒരു ഷോർട്സും സ്ലീവ്ലെസ്സ് ടി ഷർട്ടും ധരിച്ചു സായി…..

മുന്നിൽ നേഹയെ കണ്ടു സായി പെട്ടെന്ന് അവളെ വലിച്ചു നെഞ്ചിലേക് ചേർത്ത് അവളുടെ കഴുത്തിടുക്കിലെ കാക്കപ്പുള്ളിയിൽ ചുണ്ട് ചേർത്ത്.. ഒന്ന് പിടഞ്ഞു പോയ പെണ്ണിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു……….

നേഹ വേഗത്തിൽ സായിയെ തള്ളി മാറ്റി…. വേണി…. അവൾ…….ഓ അപ്പോൾ വേണി ഇല്ലായിരുന്നെങ്കിൽ മാഡം ഓക്കേ ആയിരുന്നു….

പോയെ ഡോക്ടർ…….പിന്നെ ഞാൻ ഇന്ന് ആകെ ട്ടയേർഡ് ആണ് ഇനി ഫുഡ്‌ ഉണ്ടാക്കാൻ ഒന്നും വയ്യ പെണ്ണെ……ഇന്നിനി ഡോക്ടർ ഒന്നും ഉണ്ടാക്കേണ്ട…. കഴിക്കാറാവുമോൾ ഞാൻ വിളിക്കാം…

ഓക്കേ… എന്നാൽ ഞാൻ അങ്ങോട്ട്‌.. അതും പറഞ്ഞു നേഹയെ ഒന്ന് കൂടി വലിച്ചു നെഞ്ചോട്‌ ചേർത്തു……. അവൾ സായിയെ തള്ളി മാറ്റി… ഇങ്ങോട്ട്… അല്ല… പുറത്തോട്ടു………..

നി ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ പെണ്ണെ……….ടി നി പോയി ഡോക്ടറേ വിളിച്ചിട്ട് വാ കഴിക്കാൻ ആയി……. വേണി പറയുന്നത് കേട്ടു….. നേഹ സായി ഡോക്ടറേ വിളിക്കാനായി…. ഫ്ലാറ്റിലേക്ക് പോയി… അപ്പോഴേക്കും ഡോക്ടർ റെഡി ആയി പുറത്തേക്കു വരുന്നു………

ഇതെവിടെക്കാ ഡോക്ടർ……ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു.. ഒരു എമർജൻസി…….കഴിച്ചിട്ട്….. പോയാൽ….

ഇല്ല നേഹ ലേറ്റ് ആകും.. ഞാൻ വന്നിട്ട് നിന്നെ വിളിക്കാം.. നി പോയി കഴിച്ചിട്ടു കിടന്നോ…….മ്മ്മ്…….സായി കണ്ണിൽ നിന്നും മറയും വരെ നേഹ അവിടെ തന്നെ നോക്കി നിന്നു….

എന്താടി ഡോക്ടർ വന്നില്ലേ….
ഹോസ്പിറ്റലിൽ നിന്നും ഒരു എമർജൻസി അങ്ങനെ പോയി……

രാത്രിയിൽ തുടരെ തുടരെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് വേണി ഉണർന്നത്.. ഡിസ്പ്ലേയിൽ കൃഷ്ണജ എന്ന് കണ്ടു അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു.വേണി…………ഡോക്ടർ…. എന്താ ഈ നേരത്തു….

വേണി സായിക്കു ഒരു ആക്‌സിഡന്റ്… നേഹയോട് പറയേണ്ട അവളെയും കൂട്ടി ഒന്ന് വരുമോ…..

ഡോക്ടർ……… സായി ഡോക്ടർക്ക്….സീരിയസ് ആണ്… മറുപുറം ഫോൺ കട്ടായി…..നേഹ…. ടി… ഒന്ന് എണീക്കു….. നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് പോണം…

ഹോസ്പിറ്റലിൽ എന്തിനാ ഈ നേരത്തു… അറിയില്ല എന്തോ അത്യാവശ്യം ആണ് മയൂര സിസ്റ്റർ വിളിച്ചിരുന്നു…….

ഹോസ്പിറ്റലിൽ എത്തും വരെ വേണി വല്ലാത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു…. വേണി നേഹയെ കൂട്ടി നേരെ കൃഷ്ണജ ഡോക്ടർ ന്റെ റൂമിലേക്കാണ് പോയത്…….

നേഹയെ കണ്ട കൃഷ്ണജ അവളുടെ അടുത്തേക്ക് വന്നു കൈകളിൽ പിടിച്ചു നേരെ ഐ സി യൂ വിലേക്കു പോയി….

നേഹക്കു എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല……. Icu വിനുള്ളിലേക്ക് കയറി മുന്നിൽ കണ്ടാ കാഴ്ചയിൽ അവൾ ഞെട്ടി തരിച്ചു നിന്നു……

ജീവൻ രക്ഷ ഉപകരണങ്ങൾക്കിടയിൽ ജീവന് വേണ്ടി പൊരുതുന്ന സായി…….. ഒരു എങ്ങൾ തൊണ്ടയിൽ കുരുങ്ങി… വേണിയുടെ കൈകളിൽ നേഹ അമർത്തി പിടിച്ചു…..

സായിക്കു ആസിഡന്റ് ആയിരുന്നു ഇവിടെ എത്തിക്കുമ്പോൾ കൃട്ടിക്കൽ ആയിരുന്നു…. നമുക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല……… നേഹയുടെ കണ്ണുകൾ പൊട്ടി ഒഴുകികൊണ്ടിരുന്നു………

അവൾ പതിയെ സായിയുടെ അടുത്തേക്ക് നീങ്ങി… അവൻ ശ്വാസം ആഞ്ഞു വലിക്കുന്നു……. ആ ശരീരത്തിൽ നിന്നും ജീവൻ പറന്നു അകലുന്നതും അവൾക്കു കാണേണ്ടി വന്നു………

സായി…. അവൾ എല്ലാം മറന്നു അവന്റെ നെഞ്ചിലേക്ക് വീണു…. അലറികരഞ്ഞു….. ഒരു ദീർഘ നിശ്വാസം…. അതിൽ എല്ലാം അവസാനിച്ചു…………..

സായിയുടെ മരണവുമായി പൊരുത്തപ്പെടാൻ നേഹയുടെ മനസ് തയ്യാറായില്ല…

പലപ്പോഴും കൈവിട്ടു പോകുന്ന മനസിനെ നിയന്ത്രണത്തിൽ ആക്കാൻ അവൾ ശ്രമിക്കുമ്പോൾ ഒക്കെ പരാജയപ്പെടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… ഒടുവിൽ അവൾ ശെരിക്കും ഒരു മനോരോഗിയായി മാറി.

നാല് ചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങി.. ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാൻ കഴിയാത്ത…….ഒരു അവസ്ഥ……. വേണിയും കൃഷ്ണജയും ഒക്കെ ആ പാവം പൊട്ടി പെണ്ണിന്റെ ഒപ്പം ഉണ്ട്….. നിഴലുപോലെ..

ഇന്നവൾ ശ്രീഗിരി മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഒരു രോഗിയാണ്…. മനസിന്റെ നിയന്ത്രണം നഷ്ടപെട്ട ഒരു ഭ്രാന്തി……… വിധി അവൾക്കായി കരുതി വച്ച വേഷത്തിന്റെ… ബാക്കി ആടി തീർക്കാൻ………..

Leave a Reply

Your email address will not be published. Required fields are marked *