ഒരിക്കൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഇരുവരും തമ്മിൽ പ്രണയം പങ്കുവച്ച നിമിഷം അവൻ ഓർത്തു…

അതിജീവനം
(രചന: സൂര്യ ഗായത്രി)

എന്തിനാണ് ഋഷി നീ എന്നെ സ്നേഹം നടിച്ചു പറ്റിച്ചത്… എന്തിനാണ് നീ എന്റെ ഹൃദയത്തിൽ ഇത്രയും വലിയ മുറിവ് ഉണ്ടാക്കിയത്…

നിന്റെ പത്രത്തിൽ ഒരു ജേർണലിസ്റ്റ് മാത്രമായി ഇരുന്ന എന്നെ നീ എന്തിനാ വെറുതെ മോഹിപ്പിച്ചേ..

ഇങ്ങനെ നെഞ്ചു നീറി ഞാൻ കരയുന്നത് കാണുമ്പോൾ നിനക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത്….യു ആർ സൊ ക്രൂവൽ ഋഷി….. പ്ലീസ് ഡോണ്ട് ടൂ ദിസ്‌ ടു മി……..

ഉറക്കെ കരഞ്ഞു കൊണ്ട് യവനിക റൂമിൽനിന്നും പുറത്തേക്കു പോയി…വാഷ് റൂമിൽ നിന്നും പൊട്ടികരയുന്നവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് താരക്ക് അറിയില്ലായിരുന്നു….

നഗരത്തിലെ പ്രമുഖ പത്രം ആയ മോർണിംഗ് വൈബസ് പത്രത്തിന്റെ ഫൗണ്ടർ രാജ് മോഹൻ തമ്പി യുടെയും കൗസല്യയുടെയും മകനാണ് ഋഷികേഷ്…. എന്ന ഋഷി…

ഋഷിയുടെ പത്രത്തിൽ ഒരു വർഷം മുൻപ് ജോയിൻ ചെയ്തതാണ് യവനിക…. പ്രശസ്തമായ ഒരുപാട് പത്രങ്ങളിൽ വർക്ക്‌ ചെയ്തു കഴിവ് തെളിയിച്ചിട്ടുണ്ട്..

ഇപ്പോൾ പിന്നെ അച്ഛനും അമ്മയ്ക്കും നാട്ടിൽ സെറ്റിൽ ചെയ്യാൻ കൊതി അങ്ങനെ ഡൽഹിയിൽ നിന്നും ജോലി രാജി വച്ചു ഇവിടെ മോർണിംഗ് വൈബ്സ് ൽ ജോയിൻ ചെയ്തു…….

രാജ് മോഹൻ തമ്പി ആണ് യവനീകയെ അപ്പോയ്ന്റ് ചെയ്തത്…. അപ്പോൾ ഋഷി വിദേശത്ത് ആയിരുന്നു…. യവനിക ജോയിൻ ചെയ്തു രണ്ടു മാസം കഴിഞ്ഞാണ് ഋഷി നാട്ടിൽ എത്തിയത്…

ഒരുപാട് ന്യൂ ഐഡിയസ് ഒക്കെ ഋഷി പത്രത്തിൽ പരീക്ഷിച്ചു.. ഒരു പരിധി വരെ അതൊക്കെ വിജയിക്കേം ചെയ്തു….

യവനികയുടെ പെർഫോമൻസ് ഋഷിയ്ക്കു വളരെ ഇഷ്ടമായി…. അവൾക്കു കൈകാര്യം ചെയ്യുന്നതിനായി ഒരു കോളം തന്നെ നൽകി അതിൽ നല്ല റീച്ചും ഉണ്ടായിരുന്നു…

എന്തിനാ ഋഷി നീ ….യവനികയോട് എന്തിനാ ഇങ്ങനെ കാണിക്കുന്നതു… നിങ്ങൾ തമ്മിൽ എന്താടാ നിനക്ക് പറ്റിയത് നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…..

നീ നിന്റെ കാര്യം നോക്കിയാൽ മതി കിഷോർ…. എന്റെ കാര്യത്തിൽ വെറുതെ ഇടപെടേണ്ട…… ഓരോരുത്തരെയും നിർത്തേണ്ട സ്ഥാനത്തു നിർത്താത്തതിന്റെ കുഴപ്പം ആണ്..

ലീവ് മി എലോൻ……..പെട്ടെന്നുള്ള ഋഷിയുടെ പെരുമാറ്റത്തിൽ പകച്ചു കിഷോർ ക്യാബിൻ വിട്ടു പുറത്തേക്കു പോയി……

ഋഷിയും കിഷോറും പ്ലസ് ടു മുതൽ ഒന്നിച്ചുള്ള കൂട്ടാണ്.. ഇന്നു വരെ കിഷോറിനോട് ഒരിക്കൽ പോലും ഋഷി ദേഷ്യപ്പെട്ടിട്ടില്ല…. ഋഷിയും യവനികയും ആയുള്ള റിലേഷൻ കിഷോറിനു മാത്രമേ അറിയാവൂ………

കിഷോർ നേരെ യവനികയുടെ അടുത്തേക്ക് ആണ് പോയത്…….കിഷോറിന്റെ കണ്ട യവനിക വേഗത്തിൽ കണ്ണുകൾ തുടച്ചു അവന്റെ മുന്നിൽ പുഞ്ചിരിയുടെ ആവരണം അണിഞ്ഞു….

എന്തിനാ യവനിക എന്റെ മുന്നിൽ ഈ ഒളിച്ചു കളി……ഒളിച്ചു കളിയോ…. വാട്ട്‌ ടൂ യു മീൻ…….

വേണ്ട യവനിക….. ഋഷി അവൻ……..
അവനു എന്താ പറ്റിയത്….. നിങ്ങൾ തമ്മിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായോ…. അവൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്……

ഐ ഡോണ്ട് നോ… കിഷോർ….എനിക്കൊന്നും അറിയില്ല… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു ബാഗുമായി അവൾ വേഗത്തിൽ പുറത്തേക്കിറങ്ങി..

കിഷോർ സീറ്റിലേക്ക് പോയി…..ഫ്ലാറ്റിൽ ഋഷി എത്തുമ്പോൾ കിഷോർ പതിവുപോലെ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു……

ഋഷിയും കിഷോറും ഒന്നിച്ചാണ് താമസം… വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരമേ ഉള്ളു എങ്കിലും ഋഷി കിഷോറിന്റെ കൂടെയേ നിൽക്കു…. ഇടക്കൊക്കെ വീട്ടിലും പോകും……..

കിഷോർ ഫുഡ്‌ വിളമ്പി വച്ചു ഋഷിയെ വിളിക്കുമ്പോൾ അവൻ വന്ന വേഷത്തിൽ തന്നെ ബെഡിൽ കിടക്കുന്നു……

കിഷോർ അവനടുത്തേക്ക് പോയി… ബെഡിലായി ഇരുന്നു…..അനക്കം കേട്ടു ഋഷി വേഗത്തിൽ എഴുനേറ്റു.. വാഷ് റൂമിലേക്ക്‌ കയറാൻ തുടങ്ങും മുൻപ് കിഷോർ അവന്റെ കൈയിൽ പിടിച്ചു……..

ഋഷി നോക്കുമ്പോൾ ചുവന്നു കലങ്ങിയ കണ്ണുമായി മുന്നിൽ കിഷോർ… ആ കാഴ്ച ഋഷിയെ ആകെ ഉലച്ചു…..

എന്താടാ… എന്താ… പറ്റിയത്… ഞാൻ ഓഫീസിൽ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ….

സോറി ടാ.. ഞാൻ പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അറിയാതെ…. പറഞ്ഞു പോയതാ……

എന്നുമുതൽ ആണ് ഋഷി നമുക്കിടയിൽ രഹസ്യങ്ങൾ സ്ഥാനം പിടിച്ചത്….. ഒരു ഫയൽ ഋഷിയുടെ നേരെ നീട്ടിയായിരുന്നു കിഷോറിന്റെ ആ ചോദ്യം……

ഋഷി ഫയൽ കയ്യിൽ വാങ്ങി…… അത് ബെഡിലേക്ക് വലിച്ചെറിഞ്ഞു….. തളർന്നിരുന്നു…….. എല്ലാം കൈവിട്ടുപോയി…..ഒന്നിനും ഇനി സമയമില്ലെടാ……..

കിഷോറിനെ ചേർത്ത് പിടിച്ചു ഋഷി പൊട്ടികരഞ്ഞു….. കാൻസർ അതിന്റെ എല്ലാ ആദിപത്യവും എന്നിൽ കാട്ടി കഴിഞ്ഞു..

ഇതു തേർഡ് സ്റ്റേജ് ആണ്… ഇനി ഒന്നും ചെയ്യാൻ ഇല്ലെടാ…. അവൾ യവനിക… അവളെ എങ്ങനെ ആണെടാ ഞാൻ അറിഞ്ഞു കൊണ്ട്……

അവൾ എന്നെ വിട്ടു പോകണം അതിനു വേണ്ടി ആണ് ഞാൻ…. പക്ഷെ അവൾ മുന്നിൽ എത്തുമ്പോൾ അതുവരെ സംഭരിച്ച ധൈര്യം മുഴുവൻ ചോർന്നു പോകുന്നു…… വിധി എന്നോട് എന്തിനാണ് ഈ ക്രൂരത കാട്ടിയത്….

ഒന്നു ചേരുവാൻ ആകാത്ത പ്രണയം ആയിരുന്നു. അവളെ വിട്ടു പോകാൻ… അതിനു കഴിയുന്നില്ലെടാ… കരളു പറിയുവാ…… നെഞ്ചിനുള്ളിൽ ശ്വാസം മുട്ടുവാ… എന്റെ പെണ്ണ്… എന്ത് മാത്രം സ്വപ്നം കണ്ടതാ…

അവളുമൊത്തു ഒരു ജീവിതം . ദൈവങ്ങൾക്ക് പോലും അസൂയ തോന്നി കാണും………. സഹിക്കാൻ വയ്യെടാ… എനിക്ക്.. ഇന്നു കുറച്ചു കുടിക്കണം… അല്ലാതെ ഉറങ്ങാൻ കഴിയില്ല കിഷോർ…….

കിഷോറിന് എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു…….. ഋഷി… നമുക്ക് ബെറ്റർ ട്രീറ്റ്മെന്റ് നു വേണ്ടി മറ്റു എവിടെ എങ്കിലും…….

ഞാൻ അന്വേഷിച്ചു കിഷോർ… ഇനി ഇല്ലെടാ ഒരുപാട് നാൾ……നാളെ എനിക്ക് യവനികയെ ഒന്നുകൂടി കാണണം…. അവസാനമായി.. അപ്പോൾ നീയും എന്റൊപ്പം ഉണ്ടാവണം………… ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാവില്ല…….

രാവിലെ ഋഷിയും കിഷോറും ഓഫീസിൽ എത്തുമ്പോൾ യവനികയുടെ കാബിനിൽ ചുറ്റും ആൾക്കൂട്ടം… ഋഷിയുടെ കാലുകൾ അതിവേഗം അവിടേക്കു ചലിച്ചു….

ആരൊക്കെയോ ചേർന്ന് യവനികയെ താങ്ങി എടുക്കുന്നു…. ഋഷി എല്ലാരേയും തള്ളി മാറ്റി മുന്നിലേക്ക്‌ ചെന്നു… അവളെ ഇരുകയ്യിലും എടുത്തു നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു…..

വീഴ്ചയിൽ ചെറുതായി നെറ്റിയിൽ ഡോറിൽ ഇടിച്ചു മുറിഞ്ഞിരുന്നു……. കിഷോർ ആണ് കാർ ഓടിച്ചത്…. ക്യാഷുവലിറ്റിയിൽ നിന്ന ഡോക്ടർ പരിശോധിച്ച് നെറ്റിയിലെ മുറിവിൽ ബാൻഡ്എജ് ഒട്ടിച്ചു…….

ഋഷിയും കിഷോറും പുറത്തു വെയിറ്റ് ചെയ്തു…. അല്പം കഴിഞ്ഞതും നേഴ്സ് വന്നു ഇരുവരെയും അകത്തു വിളിച്ചു…. അപ്പോഴേക്കും യവനികയും ഉണർന്നിരുന്നു…….

പേടിക്കാൻ ഒന്നുമില്ല….. ഷീ ഈസ്‌ പ്രേഗ്നെണ്ട്… ഒന്നര മാസം ആയിട്ടുണ്ട്‌…… നല്ല വിളർച്ച ഉണ്ട് മിസ്സിസിന് ഞാൻ തരുന്ന വിറ്റാമിൻ ടാബ്‌ലെറ്സ് കൊടുത്താൽ മതി…..

ഋഷിയുടെ തലയ്ക്കുള്ളിൽ ഒരു സ്ഫോടനം തന്നെ നടന്നു…… യവനിക ഋഷിയെ തന്നെ നോക്കി……..

ഒരിക്കൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഇരുവരും തമ്മിൽ പ്രണയം പങ്കുവച്ച നിമിഷം അവൻ ഓർത്തു……തിരികെ ഉള്ള യാത്രയിൽ മൂന്ന് പേരും മൗനമായിരുന്നു……..

ഋഷി പേടിക്കേണ്ട… ഞാൻ ഒരു അവകാശവും പറഞ്ഞു വരില്ല….. ഒരിക്കലും….ഇതു നശിപ്പിക്കാൻ മാത്രം എന്നോട് പറയല്ലേ…. അത് ഞാൻ സമ്മതിക്കില്ല….. യവനിക പൊട്ടിക്കരഞ്ഞു………..

ഋഷി കാർ നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി….. കിഷോർ നീ ഡ്രൈവ് ചെയ്യും…….. ഋഷി പറഞ്ഞത് അനുസരിച്ചു കാർ ഒരു ഹോസ്പിറ്റലിനു മുന്നിൽ ചെന്നു നിന്നു….. മൂന്നുപേരും ഇറങ്ങി… ചുറ്റും നടക്കുന്നത് മനസിലാവാതെ യവനികയും…….

ഋഷി യവനികയുടെ കൈയിൽ പിടിച്ചു നേരെ…. ഡോക്ടർ റോസാരിയ്യയുടെ റൂമിനു മുന്നിൽ വന്നു നിന്നു…

മൂന്ന് പേരും ഡോർ നോക് ചെയ്തു അകത്തേക്ക് കയറി…….ഹൌ ടൂ യു ഫീൽ നൗ….. ജെന്റ്ൽ മാൻ…..ഫൈൻ ഡോക്ടർ……. ഋഷിയാണ് മറുപടി പറഞ്ഞത്……

ഡോക്ടർ മീറ്റ് മൈ വൈഫ്‌….. യവനിക ഋഷികേഷ് ….. ഷീ ഈസ്‌ ക്യാരിയിങ്………..ഡോക്ടർ….എനിക്ക്…ജീവിക്കണം.

എന്റെ കുഞ്ഞിനൊപ്പം ജീവിക്കണം ഡോക്ടർ…. എന്തെങ്കിലും ഒരു ഹോപ്പ് ഉണ്ടോ….. ഋഷി ഡോക്ടറുടെ മുന്നിലിരുന്നു പൊട്ടികരഞ്ഞു

ഋഷി… ക്യാൻസർ 3rd സ്റ്റേജ് ആണിപ്പോൾ… അറിഞ്ഞപ്പോൾ വൈകി….ഇത്രയും നാൾ ട്രീറ്റ്മെന്റ് ഒന്നും ചെയ്തില്ല…

നമുക്ക് ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യാം… ഋഷിയുടെ പോസിറ്റീവ് മൈൻഡ് ആണ് ചികിത്സക്ക് ആവശ്യം….. നമുക്ക് ശ്രമിക്കാം……ഏറ്റവും വലിയ വൈദ്യൻ മുകളിൽ ഇരിക്കയല്ലേ…..പിന്നെ പ്രാർഥനയും……..

എല്ലാം കേട്ടു തകർന്ന ഒരു പെണ്ണിനെ അവിടെ ഋഷിയും കിഷോറും ഡോക്ടർ കണ്ടു……നിങ്ങൾ പുറത്തു ഇരിക്ക്… കിഷോറിനെ നോക്കി ഡോക്ടർ പറഞ്ഞു……

യവനിക…. കണ്ടിട്ടില്ലെങ്കിലും എനിക്ക് മോളെ അറിയാം…… കുറച്ചു നാളുകൾക് മുൻപാണ് ചില ആരോഗ്യ പ്രശ്നങ്ങൾ പറയാൻ ഋഷി ഇവിടെ വന്നത് അന്ന് നടത്തിയ ടെസ്റ്റിൽ ആണ് ഋഷിയുടെ അസുഖം കണ്ടുപിടിച്ചത്…

ചിലരിൽ നമുക്ക് അസുഖം ഐഡന്റിഫയ് ചെയ്യാൻ പ്രയാസം ആകും….അറിഞ്ഞപ്പോൾ ഋഷി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു… ഒടുവിൽ എന്റെ മുന്നിൽ ഒന്നേ ആവശ്യപ്പെട്ടുള്ളു……. യവനിക അവളെ…. പിരിയാൻ കഴിയില്ലെന്ന്…

എല്ലാം അറിഞ്ഞു ചതിക്കാൻ ആവില്ലെന്നു…..പക്ഷെ ഇതു ഈശ്വര നിശ്ചയം ആണ്…

പറയു ഡോക്ടർ രക്ഷപെടാൻ എന്തെങ്കിലും സാദ്യത ഉണ്ടോ…. ഒരു ദിവസം എങ്കിലും ഋഷിയുടെ ഭാര്യയായി കഴിയാൻ…… അത് മാത്രം മതി ഈ ജന്മം………..നിങ്ങളുടെ സഹകരണം ആണ് ചികിത്സക്ക് ആദ്യം വേണ്ടത്….

യവനിക…. നമുക്ക് ശ്രമികാം….. ബാക്കി ഒക്കെ മുകളിൽ ഇരിക്കുന്ന ആളിന്റെ ആഗ്രഹം അല്ലെ…….

ഫ്ലാറ്റിൽ എത്തിയതും ഋഷിയെ കെട്ടിപിടിച്ചു അവൾ പൊട്ടികരഞ്ഞു…എനിക്ക് ജീവിക്കണം…യവനിക.. നിന്നെ സ്നേഹിച്ചു എനിക്ക് മതിയായില്ല….

നമ്മുടെ കുഞ്ഞിനൊപ്പം… എനിക്ക് ജീവിക്കണം..രണ്ടു വർഷങ്ങൾക്കു ശേഷം…..എന്റെ കണ്ണാ…. നീ എവിടെ ആണ്… ഈ ചെക്കൻ എന്നെ ഒന്നിനും സമ്മതിക്കില്ല…..

നീ ഇങ്ങനെ നിലവിളിക്കേണ്ട അവൻ ഇവിടുണ്ട്………ഒരു വാക്കിംഗ് സ്റ്റിക്ക് ന്റെ സഹായത്തോടെ ഋഷി കുഞ്ഞിനേയും കൊണ്ട് അവിടേക്കു വന്നു..

ചിലകിത്സയും മറ്റും പലകുറി ആ ശരീരം തളർത്തിയെങ്കിലും ഇന്നും ജീവിതത്തോട് പൊരുതി മുന്നേറുന്നു…. ഋഷിയും യവനികയും അവരുടെ കണ്ണനും…

Leave a Reply

Your email address will not be published. Required fields are marked *